CHANGARAMKULAM
ആലംകോട് ജനത എഎൽ പി സ്കൂളിന്റെ 63-ാമത് വാർഷികാഘോഷം നാളെ


ചങ്ങരംകുളം:- ആലംകോട് ജനത എ എൽപി സ്കൂളിന്റെ 63-ാമത് വാർഷികം നാളെ (ബുധൻ) നടക്കും. കാലത്ത് 10 ന് റിട്ട. പൊന്നാനി തഹസിൽദാർ പി.പി മുഹമ്മദ്കുട്ടി ഹാജി പതാക ഉയർത്തും.തുടർന്ന് വിദ്യാർത്ഥികളുടെ പരിപാടികൾ നടക്കും.മൂന്നിന് സമാപന സമ്മേളനം ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ ഉദ്ഘാനം ചെയ്യും. വാർഡ് മെമ്പർ വിനീത അദ്ധ്യക്ഷ വഹിക്കും. ആലംകോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയാവും.
താഹിർ ഇസ്മായിലിനെ ചടങ്ങിൽ ആദരിക്കും.എൻഡോവ്മെന്റ് വിതരണം, സപ്ലിമെന്റ് പ്രകാശനം, സൗജന്യ സ്കൂൾ ഭാഗ് വിതരണം വാർഷികത്തിന്റെ ഭാഗമായി നടക്കും. പി.ടി.എ പ്രസിഡന്റ് ഷാഹുൽ ഹമീദ് സ്വാഗതവും പ്രധാനധ്യാപിക എൻ.എസ് ബീനമോൾ റിപ്പോർട്ടും അവതരിപ്പിക്കും.
