ആറ് കോടിരൂപ ചെലവിൽ വി സ്ക്വയർ വരുന്നു; വട്ടംകുളത്ത് തുടങ്ങുന്ന പദ്ധതിക്ക് ഡിപിആർ15ദിവസത്തിനകം
എടപ്പാൾ: വട്ടംകുളം ടൗണിൻ്റെ ഹൃദയ ഭാഗത്ത് വി സ്ക്വയർ പദ്ധതിക്ക് ടെണ്ടറായി. കേരള സർക്കാറിൻ്റെ അധീനതയിലുള്ള എഫ്ഐടി യാണ് ടെണ്ടർ എടുത്തിട്ടുള്ളത്.ആറ് കോടി യോളം രൂപ മതിപ്പ് ചെലവിലാണ് ആദ്യഘട്ടം പൂർത്തിയാവുക.ഇതിൽ 80 ലക്ഷം രൂപ മുൻഭരണസമിതിയുടെ കാലഘട്ടത്തിൽ ചെലവഴിച്ചതാണ്. ബക്കി 5 കോടി രൂപയിൽ 3.60കോടി രൂപ കെയുആർഡി എഫ്സി യിൽ നിന്നും വായ്പയും ബാക്കി തനത് ഫണ്ടും പ്രത്യേക ഘടകപദ്ധതി തുകളുമായിട്ടാണ് പദ്ധതി നിർവ്വഹണം. പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ ഓഡിറ്റോറിയം,ഷി ഹോസ്റ്റൽ,ഷോപ്പിംഗ്കോപ്ലക്സ്,പകൽ വീട്,ടോയ്ലറ്റ് കോപ്ലക്സ്,കോഫി കോർണർ എന്നിവആദ്യഘടത്തിൽഉണ്ടാകും. രണ്ടാംഘട്ടത്തിൽ ജോഗിംഗ്പാത്ത് വേ,ഓപ്പൺജിം ,ചിൽഡ്രൻസ് പാർക്ക് എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. മുമ്പുള്ള തടസ്സങ്ങൾ നീക്കി കിട്ടാൻ ഹൈക്കോടതി ഇടപെടൽ വരെഉണ്ടായ കാലതാമസമാണ് പദ്ധതി വൈകാൻ കാരണമെന്നും വട്ടം കളത്തിൻ്റെ മുഖഛായ മാറ്റുന്ന പ്രസ്തുത പ്രോജക്ട് ഡിപിആർ ജനുവരി മാസത്തിൽ തന്നെ ലഭിക്കും. വായ്പ ലഭിക്കുംമുമ്പ് തന്നെ തനത്,പ്രത്യേകഘടകപദ്ധതി ഫണ്ടുകൾ ഉപയോഗിച്ച് ഈ മാസം തന്നെ വർക്കുകൾ തുടങ്ങുമെന്ന് പ്രസിഡൻ്റ് എം.എ നജീബും,വികസന സ്റ്റാൻ്റിംഗ് ചെയർമാൻ ഹസൈനാർ റെല്ലിശ്ശേരിയും അറിയിച്ചു