Categories: MALAPPURAM

ആറ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട്, സ്ത്രീകളെ സൗഹൃദം കാണിച്ച് വലയിലാക്കും’വീഡിയോ കോളിലൂടെ കെണിയിലാക്കി പണംതട്ടല്‍; മാറഞ്ചേരി സ്വദേശിയായ യുവാവ് അറസ്റ്റില്‍

&NewLine;<p class&equals;"wp-block-paragraph">ഇൻസ്റ്റഗ്രാമിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും സ്ത്രീകളുടെ വ്യാജ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ&period; മലപ്പുറം മാറഞ്ചേരി വെള്ളത്തിങ്കൽ സ്വദേശിയായ മുഹമ്മദ് ഫുവാദിനെ&lpar;32&rpar;യാണ് കോഴിക്കോട് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്&period; കോഴിക്കോട് സ്വദേശിയായ യുവതിയെ&comma; ഇൻസ്റ്റാഗ്രാമിൽ സ്ത്രീയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലൂടെ ഫുവാദ് പരിചയപ്പെട്ടിരുന്നു&period; ശേഷം ഈയുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ നഗ്നഫോട്ടോകൾ തയ്യാറാക്കി&period; ഇത് ഭർത്താവിനും ബന്ധുക്കൾക്കും അയച്ചു കൊടുത്ത് പണം ആവശ്യപ്പെട്ടെന്ന പരാതിയിന്മേൽ പന്നിയങ്കര പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു&period; മലപ്പുറം മാറഞ്ചേരി ഭാഗത്തുവെച്ചാണ് ഫുവാദ് പോലീസിന്റെ പിടിയിലായത്&period; പ്രതിയുടെ പക്കൽനിന്ന് നിരവധി ഫോണുകളും സിം കാർഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്&period; സോഷ്യൽ മീഡിയയിലെ വിവിധ ഫ്രണ്ട്സ് ആപ്പുകൾ വഴി നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ കബളിപ്പിച്ച് പണം തട്ടിയതായി ഫുവാദിന്റെ ഫോൺ പരിശോധിച്ചതിൽനിന്ന് അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്&period; ആറ് ഇൻസ്റ്റഗ്രാം അക്കൗണ്ടും നിരവധി ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഉപയോഗിച്ചാണ് ഫുവാദ് തട്ടിപ്പ് നടത്തിയിരുന്നത് ഖത്തറിൽ ഡ്രൈവർ ആയിരുന്ന പ്രതി ഒരുവർഷം മുൻപാണ് നാട്ടിലെത്തിയത്&period; ഗൾഫിലെ വിവിധ നമ്പറുകൾ സംഘടിപ്പിച്ചാണ് പ്രതി സ്ത്രീകളുമായി ചാറ്റ് ചെയ്തിരുന്നത്&period; മരിച്ചുപോയ ഉമ്മയുടെ പേരിലും ഫുവാദ് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അതിലൂടെയും പെൺകുട്ടികളുമായി ചാറ്റ് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്&period; സ്ത്രീകളുടെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങും&period; ശേഷം സ്ത്രീ ആണെന്ന രീതിയിൽ മറ്റ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും&period; തുടർന്ന് അവരെ വീഡിയോ കാളിലേക്ക് ക്ഷണിക്കും&period; വീഡിയോ കാൾ ഓൺ ആവുന്ന സമയം പ്രതി സ്വന്തം ലൈംഗികാവയവം അവരെ കാണിക്കുകയും ഇതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയുമാണ് രീതി&period; ഇത്തരത്തിലുള്ള സ്ക്രീൻ ഷോട്ട് ഭർത്താക്കന്മാർക്കും ബന്ധുക്കൾക്കും ലഭിച്ചാൽ അതുമൂലം ഉണ്ടാകുന്ന മാനക്കേട് ഓർത്ത് പലരും ഫുവാദ് ആവശ്യപ്പെടുന്ന പണം നൽകിയതായും പൊലീസിന്റെ അന്വേഷണത്തിൽ വെളിവായിട്ടുണ്ട് ഫറോക്ക് അസി&period; കമ്മിഷണർ എ&period;എ&period; സിദ്ദിഖ്&comma; പന്നിയങ്കര പോലീസ് ഇൻസ്പെക്ടർ സതീഷ് കുമാർ&comma; ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അരുൺകുമാർ മാത്തറ&comma; എസ്സിപിഒമാരായ വിനോദ് ഐ&period;ടി&period;&comma; മധുസൂദനൻ മണക്കടവ്&comma; അനൂജ് വളയനാട്&comma; സനീഷ് പന്തീരാങ്കാവ്&comma; സുബീഷ് വേങ്ങേരി&comma; അഖിൽ ബാബു എന്നിവരും പന്നിയങ്കര സ്റ്റേഷനിലെ എസ്സിപിഒമാരായ ആയ വിജേഷ്&comma; ഷിനിൽജിത്ത്&comma; ദിലീപ് എന്നിവരായിരുന്നു പ്രതിയെ പിടിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്നത്&period; കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ ഫുവാദിനെ കോടതി റിമാൻഡ് ചെയ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

21 hours ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

21 hours ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

24 hours ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

24 hours ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

24 hours ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

24 hours ago