Categories: KERALA

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇനി ആറ് നാൾ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230216-WA0026-1024x1024&period;jpg" alt&equals;"" class&equals;"wp-image-32643"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇനി 6 നാൾ&period;<br>ഉത്സവവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ നടത്തുന്ന ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്&period; സുരക്ഷയൊരുക്കാൻ 3000 പൊലീസുകാരെയാണ് നിയോഗിക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൊവിഡിനെ തുടർന്ന് ചുരുങ്ങിപ്പോയ ആറ്റുകാൽ പൊങ്കാല ഇത്തവണ പൂർണ പകിട്ടോടെയാകും നടക്കുക&period; ഈ മാസം 27 ന് രാവിലെ ദേവിയെ പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും&period; വൈകുന്നേരം ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും&period; മാർച്ച് ഒന്നിന് ബാലന്മാരുടെ കുത്തിയോട്ട വ്രതത്തിന് ആരംഭമാകും&period; ആറ്റുകാൽ പൊങ്കാല മാർച്ച് 7ന് നടക്കും&period; പാരമ്പര്യ രീതിയിൽ തലസ്ഥാന നഗരം നിറയുന്ന വിധം പൊങ്കാല അർപ്പിക്കാനുള്ള ക്രമീകരമാണ് ഒരുക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ക്ഷേത്രാലങ്കാരങ്ങളടക്കമുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്&period; ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ അറ്റകുറ്റ പണികൾ ഏറെക്കുറെ പൂർത്തിയാക്കി&period; വഴിവിളക്കുകളുടെയും പൈപ്പ് പൊട്ടലിന്റെയും തകരാറുകൾ പരിഹരിക്കാൻ കൂടുതൽ തൊഴിലാളികളെ വകുപ്പുകൾ ചുമതലപ്പെടുത്തി&period; ഉത്സവദിവസങ്ങളിൽ കലാപരിപാടികൾ നടക്കുന്ന വേദികളുടെ നിർമാണം ക്ഷേത്രാങ്കണത്തിൽ പുരോഗമിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൊവിഡ് പ്രതിസന്ധികൾ മാറി വരുന്ന ഉത്സസവകാലത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് വ്യാപാരികൾ&period; പൊങ്കാല കലങ്ങളും മറ്റ് നേർച്ച വസ്തുക്കളും ഇതിനോടകം നിരത്തുകളിലെത്തിയിട്ടുണ്ട്&period;ഫാൻസി ടോയ്‌സ്&comma; ആഭരണങ്ങൾ&comma; ലഘുഭക്ഷണശാലകൾ തുടങ്ങി നിരവധി സ്റ്റാളുകളുമായി അന്യസംസ്ഥാനക്കാരടക്കമുള്ളവർ ക്ഷേത്ര മൈതാനിയിൽ തമ്പടിച്ചിട്ടുണ്ട്&period;ഉത്സവത്തിന് മുന്നോടിയായി തന്നെ വലിയ ഭക്തജന തിരക്കും അനുഭവപ്പെടുന്നുണ്ട്&period; സുരക്ഷയ്ക്കായി 700 വനിതാ പൊലീസുകാരുൾപ്പെടെ 3000 പൊലീസുകാരെ വിന്യസിക്കും&period; സിസിടിവികൾ&comma; അറിയിപ്പ് ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു&period; ആരോഗ്യസംവിധാനങ്ങളുടെ ഭാഗമായി ആകെ 27 ആംബുലൻസുകൾ സജ്ജീകരിക്കും&period; ശുചിത്വ മിഷന്റെയും കോർപ്പറേഷന്റെയും&comma; ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും സ്വാഡുകൾ വിവിധയിടങ്ങളിൽ പരിശോധനയും നടത്തും&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

3 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

3 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

4 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

9 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

9 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

11 hours ago