Thiruvananthapuram
ആറ്റുകാൽ പൊങ്കാല; ശുചീകരണത്തിന് കൃത്രിമ മഴ പെയ്യിച്ചു

പൊങ്കാലയിട്ട് മണിക്കൂറുകൾക്കുള്ളിൽ നഗരം ക്ലീന്‍
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗര വീഥികൾ ശുചീകരിക്കുന്നതിൻ്റെ ഭാഗമായി കോർപറേഷൻ നേതൃത്വത്തിൽ കൃത്രിമ മഴ പെയ്യിച്ചു. ഇഷ്ടികകളും മാലിന്യങ്ങളും നീക്കിയശേഷമാണ് ടാങ്കറുകളിൽ വെള്ളമെത്തിച്ച് കൃത്രിമ മഴ പെയ്യിച്ചത്.
വ്യാഴം രാത്രി 9.30 ഓടെ സ്‌റ്റാച്യുവിൽനിന്നാണ് തുടക്കം കുറിച്ചത്. മന്ത്രിമാരായ ജി ആർ അനിൽ, പി എ മുഹമ്മദ് റിയാസ്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗായത്രി ബാബു എന്നിവർ എത്തിയിരുന്നു. തുടർന്ന് മറ്റ് പ്രധാന റോഡുകളും ശുചീകരിച്ചു
