നടിയെ അക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിനെതിരെ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച്. ദിലീപുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് ശ്രീലേഖ അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും.
ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ കോടതിയലക്ഷ്യമായതിനാല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിയ്ക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ശ്രീലേഖയും ദിലീപും തമ്മിലുള്ള ബന്ധവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ദിലീപിനെ രക്ഷിയ്ക്കാനുള്ള നീക്കമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തല്‍.
കൂടുതല്‍ വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ ആര്‍ ശ്രീലേഖയുടെ മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. ആരോപണങ്ങളെ ക്രൈംബ്രാഞ്ച് തള്ളുകയാണെങ്കിലും പ്രതിഭാഗം ശ്രീലേഖയെ ആയുധമാക്കാനാണ് നീക്കം. കേസില്‍ ശ്രീലേഖയെ വിസ്തരിക്കണമെന്നാവശ്യപെട്ട് കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ അഭിഭാഷകര്‍ ആലോചിക്കുന്നത് ശ്രീലേഖയുടെ മൊഴി കോടതിയില്‍ ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് പ്രതിഭാഗം അഭിഭാഷകര്‍. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും പ്രതിഭാഗത്തിന്റെ നിയമ നടപടികള്‍.
ചങ്ങരംകുളം: ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്. ബൈക്ക് യാത്രികനായ ഒതളൂർ സ്വദേശി കഴുങ്ങിൽ…
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിയി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ്…
എടപ്പാള്‍:ചൂട് പിടിച്ച ഈ വേനൽക്കാലത്ത് മനസിന് കുളിര്‍മ്മ നല്‍കുന്ന മനോഹര കാഴച് ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് എടപ്പാള്‍ പഞ്ചായത്ത്.25 ഏക്കറോളം വരുന്ന…
എടപ്പാൾ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ്റാങ്ക് നേടി എടപ്പാൾ വെങ്ങിനിക്കര സ്വദേശിനി നിഹാരിക MBBS MS (ENT).…
ചങ്ങരംകുളത്ത് യഥാര്‍ത്ഥ മന്തി ഇനി ആസ്വദിച്ച് കഴിക്കാം..▪️Any Mandi Portion▪️Fresh Fruit Juices▪️Cut Fuits▪️Dates▪️Snacks▪️Mineral Waterഇഫ്താര്‍ കോംബോ ബുക്കിഗിന് ഉടനെ…
എടപ്പാൾ: എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് 'സര്‍ഗ്ഗ ജാലകം 25 ' പ്രകാശനം ചെയ്തു.സ്കൂളിൽ…