EDAPPALLocal news
ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു


എടപ്പാൾ: കെ കെഎസ്എസ് പി യു പൊന്നാനി ബ്ലോക്ക് കമ്മിറ്റി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ എടപ്പാൾ പെൻഷൻ ഭവൻ ഹാളിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ വനിതാ കൺവീനർ എം കെ ദേവകി ഉദ്ഘാടനം ചെയ്തു. ജീവിത ശൈലീ രോഗങ്ങളെക്കുറിച്ച് ഡോ. കെ കെ സാവിത്രിയും, ആഹാരക്രമീകരണം എന്ന വിഷയത്തിൽ ഡോ. ആതിരയും ക്ലാസെടുത്തു. കെഎസ്എസ് പി യു ബ്ലോക്ക് കമ്മിറ്റിയംഗം എ പി പത്മിനി അധ്യക്ഷയായി. വനിതാ സബ് കമ്മിറ്റി കൺവീനർ ഇ എസ് ശ്രീദേവി സ്വാഗതവും
ടി വി ശോഭന നന്ദിയും പറഞ്ഞു.













