ആരോഗ്യ സംരക്ഷണത്തിന് വീടുകളിൽ നിന്ന് തുടക്കം കുറിക്കണം ; കെ.വി ഷഹീർ

ആരോഗ്യ സംരക്ഷണം ഓരോ വ്യക്തികളും സ്വന്തം വീടുകളിൽ നിന്ന് തന്നെ തുടക്കം കുറിക്കണമെന്ന് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ പറഞ്ഞു. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ആലംകോട് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം സംഘടിപ്പിച്ച “നമ്മുടെ ഗൃഹം നമ്മുടെ ആരോഗ്യം” എന്ന ആശയത്തിൽ സന്ദേശറാലിയും ക്വിസ് മത്സരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലംകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ പ്രകാശൻ സി.കെ, ഷഹനാ നാസർ, ഷരീഫ്, അബ്ദുസലാം, മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബേബി കുട്ടി യോഹന്നാൻ സ്വാഗതവും മാർഗരറ്റ് നന്ദിയും പറഞ്ഞു. ചങ്ങരംകുളം ട്രോമ കെയർ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്ത് പരിസരത്ത് നി ആരംഭിച്ച റാലി കുടുംബാരോഗ്യ കേന്ദ്രത്തിൽ സമാപിച്ചു.
