ആരോഗ്യ പുതുവത്സര കാര്‍ഡ് പുറത്തിറക്കി
എടപ്പാൾ: മീസിൽസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗ പ്രതിരോധ കുത്തിവെപ്പ് ബോധവത്കരണത്തിനായി ആരോഗ്യ പുതുവത്സര കാര്‍ഡ് പുറത്തിറക്കി. കാലടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ജി ജിന്‍സി ഉദ്‌ഘാടനം ചെയതു. ആരോഗ്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ എന്‍. കെ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. പി മൊയ്തീന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. ആന്‍ഡ്രൂസ്, കെ. സി മണിലാൽ, സപ്ന സാഗര്‍, സതീഷ് അയ്യാപ്പില്‍, കെ. എ കവിത, സി. പി താര, സി. ബീന, എം. ടി സൗദാമിനി, സുജി അജ്മല്‍, അനീഷ ആന്റണി , എന്നിവർ പ്രസംഗിച്ചു. മള്‍ട്ടി കളറില്‍ തയാറാക്കിയിട്ടുള്ള കാര്‍ഡില്‍ ഒരു വശത്ത് പുതുവത്സര ആശംസകളും മറുവശത്ത് പുതുക്കിയ രോഗ പ്രതിരോധ കുത്തിവെപ്പ് പട്ടികയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കാര്‍ഡുകള്‍ ആശാ പ്രവര്‍ത്തകര്‍ മുഖേന വിതരണം ചെയ്യും.