VATTAMKULAM

ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടി അശ്വമേധം വട്ടംകുളത്ത് തുടങ്ങി.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.എ.നജീബ് ഉദ്ഘാടനം ചെയ്തു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. മുഹമ്മദ് ഫസൽ എം.എച്ച് അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി, ഹെൽത്ത് ഇൻസ്പെക്ടർ സി.സജീവ് കുമാർ, സി.സരള കെ.സി.മണിലാൽ, കെ.എ. കവിത, വിനീത വിനോദ് ,എം.പി.പത്മവതി, കെ.പി.ആഷിഫ എന്നിവർ സംസാരിച്ചു. ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളും സന്ദർശിച്ച് രോഗ സാധ്യത ഉള്ളവരെ കണ്ടെത്തും തുടർന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ആവിശ്യമായ തുടർ ചികിത്സ നൽകും.14 ദിവസത്തിനുള്ളിൽ സർവ്വേ പൂർത്തീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button