ആരോഗ്യഭേരി: അരുണിമ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ ആരോഗ്യഭേരിയിൽ ജീവിത ശൈലിരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി എടപ്പാൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് അരുണിമ ക്യാമ്പുകൾ സംഘടിപ്പിച്ചു. എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സി വി സുബൈദ ആധ്യക്ഷത വഹിച്ച പരിപാടി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ആർ. അനീഷ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. എ. ജുൽന, എടപ്പാൾ കുടുംബരോഗ്യം മെഡിക്കൽ ഓഫീസർ കെ ഷിൻസി, ഐ. സി. ഡി. എസ്സ്. സൂപ്പർവൈസർ നസീറ, ബ്ലോക്ക് സൂപ്പർവൈസർ ജീജ ‘ഷാജി, ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യ അനീഷ് എന്നിവർ സംസാരിച്ചു. പൊന്നാനി താലൂക്കിലേ ഡയറ്റീഷൻ ധന്യ, കൗൺസിലർ ദീപ, ഓപ്റ്റോമെട്രിസ്റ്റ് അനൂജ, എസ്സ്. ടി. എൽ.സ്സ്. രഘു, ജനപ്രതിനിധികളും ആരോഗ്യ, ആശ , അംഗനവാടി , ഹരിത കർമ്മ സേന , കുടുംബശ്രീ പ്രവർത്തകരും, പൊതുജനങ്ങളും പങ്കെടുത്തു.
ബ്ലഡ് ബി എം. ഐ,പ്രഷർ, പ്രമേഹ, വിവ,ത്വക്ക്,പൊന്നാനി ടി. ബി യൂണിറ്റിന്റെ നേതൃത്വത്തിൽ ടി. ബി.പരിശോധന, കാൻസർ പരിശോധന, ഡയറ്റീഷൻ പോഷകാഹാര ബോധവൽക്കരണം , മാനസികാരോഗ്യ കൗൺസിലിംഗ്, യോഗ പരിശീലനം , യു. എച്ച്. ഐ. ഡി സേവനം എന്നിവ ക്യാമ്പിൽ ലഭ്യമാക്കി. ക്യാമ്പിൽ 200 ഇൽ അധികം ആളുകൾ പങ്കെടുത്തു.
