EDAPPAL
എടപ്പാൾ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്ര അയയപ്പ് നൽകി

എടപ്പാൾ: ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വിരമിക്കുന്ന അധ്യാപകർക്ക് പി ടി എ യുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി. സതീശൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, രഘു മാസ്റ്റർ, സ്വർണലത ടീച്ചർ എന്നിവർക്കാണ് യാത്ര അയപ്പ് നൽകിയത്. പി. ടി. എ. പ്രസിഡണ്ട് സലാം അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി. പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി. ടി. എ. കമ്മിറ്റി ഭാരവാഹികളായ വിജയകുമാരി, അഡ്വ. കബീർ കാരിയാട്ട്, രാഗം സുരേഷ്, ഹെഡ് മിസ്ട്രെസ്സ്, സരോജിനി ടീച്ചർ, രാജീവ് മാസ്റ്റർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രഘു മാസ്റ്റർ നന്ദിയും പറഞ്ഞു
