Local newsTHRITHALA

ആരാധനാലയ മോഷണങ്ങൾ ; തൃത്താല പോലീസ് പള്ളി, ക്ഷേത്ര ഭാരവാഹികളുടെ യോഗം നടത്തി

തൃത്താല ജനമൈത്രി പോലീസ് പള്ളി,ക്ഷേത്ര ഭാരവാഹികളുടെ യോഗം സംഘടിപ്പിച്ചു. തൃത്താല സ്റ്റേഷൽ പരിധിയിലെ വിവിധ ഇടങ്ങളിലായി സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഭാരവാഹികളുടെ യോഗമാണ് തൃത്താല സ്റ്റേഷനിൽ നടന്നത്.   തൃത്താല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.വിജയകുമാറിന്റെ നേതൃത്വത്തിലാണ് യോഗം ക്രമീകരിച്ചത്. ക്ഷേത്രങ്ങളും, പള്ളികളും കേന്ദ്രീകരിച്ച് നടക്കുന്ന മോഷണങ്ങളെ സംബന്ധിച്ചുള്ള അവബോധം നൽകി. ഇത്തരം മോഷണ ശ്രമങ്ങൾ ചെറുക്കുന്നതിന് സ്വീകരിക്കേണ്ടതായ മുൻകരുതൽ മാർഗങ്ങളെ സംബന്ധിച്ചും മറ്റും തൃത്താല IOP വിജയകുമാർ യോഗത്തിൽ സംസാരിച്ചു. കഴിഞ്ഞ മാസക്കാലം തൃത്താല മേഖലയിലെ പ്രധാന പള്ളി, ക്ഷേത്രം എന്നിവയുടെ കീഴിലുള്ള ഭണ്ഡാരങ്ങളിലെ പണം  ആസൂത്രിതമായ മോഷണശ്രമത്തിലൂടെ മോഷ്ടാക്കൾ കവർന്ന സംഭവം ഏറെ ഞെട്ടിപ്പിക്കുന്നതായിരുന്നു. മോഷണാന്തരീക്ഷമില്ലാതെയാക്കി വിശ്വാസികൾക്ക് സുതാര്യത ഉറപ്പുവരുത്താൻ കൂടിയാണ് തൃത്താല പോലീസ് നേതൃത്വത്തിൽ യോഗം ചേർന്നത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button