CHANGARAMKULAM
ആയോധനകലകൾ ആത്മവിശ്വാസവും രാജ്യസേവന താൽപര്യവും വളർത്തും
![](https://edappalnews.com/wp-content/uploads/2022/12/IMG-20221205-WA0046.jpg)
എടപ്പാൾ ആയോധനകലകൾ ശാരീരിക ക്ഷമത മാത്രമല്ല ആത്മവിശ്വാസവും രാജ്യസേവന താൽപര്യവും വളർത്തുമെന്ന് ദുബായ് പോലീസ് ട്രെയിനർ ക്യാപ്റ്റൻ മുഹമ്മദ് അസീസ് ശരീഫിഅഭിപ്രായപ്പെട്ടു
വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ ആഭിമുഖ്യത്തിൽ ബ്ലാക്ക് ബെൽറ്റ് അവാർഡിംഗ് സെർമണിയിൽ മുഖ്യാതിഥിയായി സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പന്താവൂർ ഇർശാദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാൻഡ് മാസ്റ്റർ മുഹമ്മദ് ആഷിക് അധ്യക്ഷതവഹിച്ചു.
സി ഐ ബഷീർ ചിറക്കൽ, ഡോ.വി.അബ്ദു ലത്തീഫ്, ഡോ.മുഹമ്മദ് ഷെലിൻ, ശരീഫ് ബുഖാരി, ഷാഫി കുന്നത്ത് , സജിത ജാസ്മിൻ പി.എം. റെൻഷി വി നൂബ് എൻ എസ്, wfsk നാഷണൽ ചീഫ് ek അജയൻ, ഷിഹാൻ കുഞ്ഞിമുഹമ്മദ്, അബുതാഹിർ, ഹാറൂൺ ,ഷബിൻ,ലിയാക്കത് അലി,താജുദ്ധീൻ എന്നിവർ പ്രസംഗിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)