EDAPPAL
ആയുർ ഗ്രീൻ ആരംഭിച്ച നെൽകൃഷി പദ്ധതിയുടെ ഈ വർഷത്തെനടീൽ ഉത്സവം നടത്തി


എടപ്പാൾ: കൃഷിയെ മനുഷ്യന്റെ ജീവിതചര്യയുമായി ഒരുമിപ്പിച്ച് നിർത്തി ഒരു പുതിയ സമീപനത്തിനും സംസ്കാരത്തിനും ഉള്ള ആഹ്വാനമായി ആയുർ ഗ്രീൻ ആരംഭിച്ച നെൽകൃഷി പദ്ധതിയുടെ ഈ വർഷത്തെ ഞാറുനടൽ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം തിരുത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിൻസി, വാർഡ് മെമ്പർ കെ.ജി ബാബു, ഡോ.അബ്ദുൾ ജബ്ബാർ പി.കെ (ഹെഡ്, കാർഷിക സർവകലാശാല ഇൻസ്ട്രക്ഷണൽ ഫാം, തവനൂർ), കാവിൽ ഗോവിന്ദൻകുട്ടി, ആയുർഗ്രീൻ മെഡിക്കൽ ഡയറക്ടർ ഡോ.ഹബീബുള്ള, പ്രൊജക്ട്സ് ഡയറക്ടർ അബ്ദുൽ ലത്തീഫ്, ഡോ.ഫാത്തിമ, ഡോ.ആൽഫി, ജിയാസ്, ജിനേഷ്, അറബ് പൗരന്മാരായ അബ്ദുൽ അസീസ് അൽഹർബി (സൗദി അറേബ്യ), ഇബ്രാഹിം അൽ അഹമ്മദ് (കുവൈറ്റ്), ഹുസാം അൽ റിയാമി (ഒമാൻ), ദൗദ് അൽ ഷിദി (ഒമാൻ) എന്നിവരും ഞാറുനടൽ ഉത്സവത്തിൽ പങ്കാളികളായി.
