CHANGARAMKULAM
മരണപ്പെട്ട മാതാപിതാക്കൾക്ക് വേണ്ടി പാലിയേറ്റീവ് ഉപകരണങ്ങൾ നൽകി വളയംകുളത്തെ കുടുംബം മാതൃകയായി
ചങ്ങരംകുളം: മരണപ്പെട്ട മാതാപിതാക്കളുടെ സ്മരണക്കായി കിടപ്പിലായ രോഗികൾക്ക് കട്ടിലുകളും ഏയർ ബെഡുകളും നൽകി വളയംകുളത്തെ പൊതുപ്രവർത്തകൻ പി വി സെയ്നുദ്ദീന്റെ കുടുംബം മാതൃകയായി
പരേതനായ പട്ടന്മാരു വളപ്പിൽ യാഹു എന്നവരുടെ മക്കളും പേരമക്കളുമാണ് ചങ്ങരകുളം കാരുണ്യം പാലിയേറ്റീവ് ക്ളിനിക് പരിചരിക്കുന്ന
കിടപിലായ രോഗികൾക്ക് ആവശ്യമായകട്ടിലുകൾ എയർബഡ് എന്നിവ സംഭാവനയായി നൽകിയത്
കാരുണ്യത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് പി പി എം അഷറഫ് അദ്ധ്യക്ഷത വഹിച്ചു കുടുംബത്തിനുവേണ്ടി മരിച്ചയാളുടെ മകൻ
പി വി മൂഹമ്മദിൽ നിന്ന് ഉപകരണങ്ങൾ ജോയിൻറ് സെക്രട്ടറി ഉസ്മാൻ പന്താവൂർ ജബ്ബാർ പള്ളിക്കര എന്നിവർ ഏറ്റുവാങ്ങി കെ എച്ച് ബിരാൻകുട്ടി ജലാൽ നന്ദംമുക്ക് എന്നിവർ പ്രസംഗിച്ചു.