EDAPPALLocal news

ആയുർഗ്രീൻ കോളേജ് ഓഫ് ലൈഫ് ആന്‍ഡ് സയൻസസ്അംശക്കച്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

എടുപ്പാൾ : ആയുർഗ്രീൻ കോളേജ് ഓഫ് ലൈഫ് ആന്‍ഡ് സയൻസസ് എടപ്പാൾ അംശക്കച്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ആയുർഗ്രീൻ കോളേജ് ഓഫ് ലൈഫ് ആന്‍ഡ് സയൻസസ് ആയുർഗ്രീൻ ഫൗണ്ടേഷന്റെ അക്കാദമിക് രംഗത്തേക്കുള്ള പുതിയൊരു സംരഭമാണെന്ന് സ്ഥാപന മേധാവികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പാരാമെഡിക്കൽസ്, മാനേജ്‌മെൻറ് വിഭാഗങ്ങളിൽ യു.ജി.സി. അംഗീകാരമുള്ള അംഗീകൃത യൂനിവേഴ്സിറ്റികളുടെ വ്യത്യസ്ത കോഴ്സുകൾ ആയുർഗ്രീൻ കോളേജിൽ ആരംഭിച്ചിട്ടുണ്ട്.
അധ്യാപന രംഗത്ത് മികവ് തെളിയിച്ച അധ്യാപകരുടേയും പരിചയസമ്പന്നരായ മാനേജ്‌മെൻ്റിന്റേയും നേതൃത്വത്തിലുള്ള ഈ സ്ഥാപനം സാമൂഹിക പ്രതിബദ്ധതയിലും വിദ്യാർത്ഥികളുടെ സാമൂഹികവും തൊഴിൽ പരവുമായുള്ള വളർച്ചയും ലക്ഷ്യം വെച്ചാണ് ആരംഭിച്ചിരിക്കുന്നത്. നൂതനവും കാലാനുസൃതവുമായ പാഠ്യരീതികളിലൂടെ സമൂഹത്തിന് ഉപകരിക്കുന്ന രീതിയിലേക്ക് വിദ്യാർത്ഥികളെ രൂപപ്പെടുത്തിയെടുക്കുകയാണ് ഞങ്ങളുടെ ദൗത്യമെന്ന് സ്ഥാപന മേധാവികള്‍ പറഞ്ഞു.
കഴിഞ്ഞ വർഷം ആരംഭിച്ച, യു. ജി. സി. അംഗീകാരമുള്ള ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ പാരാമെഡിക്കൽ കോഴ്സുകൾ ഉന്നത നിലവാരത്തിലൂടെ ഇതിനകം തന്നെ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നുണ്ട്.
സാധാരണ മാനേജ്‌മെന്റ് കോഴ്സുകളിൽ നിന്നും വ്യത്യസ്തമായി കുറേയേറെ അഡീഷണൽ ഫിച്ചേഴ്സുകളോടു കൂടിയാണ് മാനേജ്മെന്റ് കോഴ്സുകൾ വിഭാവനം ചെയ്തിരിക്കുന്നത്.
പഠനം പൂർത്തിയായി പുറത്തിറങ്ങുന്ന വിദ്യാർത്ഥികളെ വർത്തമാന കാല തൊഴിൽ മേഖലക്കും വ്യവസായങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയിലൂന്നി കൊണ്ടുള്ള പൗരബോധം വളർത്തുന്നതിനും അനുയോജ്യമായ രീതിയിൽ വാർത്തെടുക്കുക എന്ന ദൗത്യമാണ് ഫീച്ചറുകളിലൂടെ ആയുർഗ്രീൻ ഏറ്റെടുത്തിരിക്കുന്നത്.
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ പോലുള്ള ഡിപ്ലോമ കോഴ്സുകൾ ഈ മാനേജ്‌മെന്റ്റ് കോഴ്സുകളോടൊപ്പം തികച്ചും സൗജന്യമായി ഈ അധ്യയന വർഷം ഓരോ വിദ്യാർത്ഥികൾക്കും ആയുർഗ്രീൻ നൽകുന്നതാണെന്നും സ്ഥാപന മേധാവികള്‍ പറഞ്ഞു.പ്രിന്‍സിപ്പല്‍ സജീവ് കുറ്റിയില്‍, മാനേജർ വി.എം.ഷറഫുദീന്‍,പി.കെ.റഫീഖ്,കെ.പി.സിന്‍ഫിയ,അഞ്ജന രാജഗോപാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button