CHANGARAMKULAM

ആയിരങ്ങൾക്ക് വിദ്യ പകർന്ന് നൽകിയ മോഹൻദാസ് മാസ്റ്റർ നീണ്ട 32 വർഷത്തെ സർവീസിന് ശേഷം പടിയിറങ്ങുന്നു

ചങ്ങരംകുളം:ആയിരങ്ങൾക്ക് വിദ്യ പകർന്ന് നൽകിയ മോഹൻദാസ് മാസ്റ്റർ നീണ്ട 32 വർഷത്തെ സർവീസിന് ശേഷം പടിയിറങ്ങുന്നു. ചിയ്യാനൂർ എഎൽപി സ്കൂളിലെ പ്രധാനാധ്യാപകൻ കൂടിയായ മോഹൻദാസ് മാസ്റ്ററാണ് സർവ്വീസ് പൂർത്തിയാക്കി വിരമിക്കാൻ

ഒരുങ്ങുന്നത്.ചിയാനൂർ എന്ന പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ പകരം വെക്കാനില്ലാത്ത സംഭാവനകൾ നൽകി വിട പറയാനൊരുങ്ങുന്ന അധ്യാപനെ ചേർത്ത് നിർത്തി അഭിനന്ദിക്കാൻ വിപുലമായ യാത്രയയപ്പ് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.ഇതിനായി സ്കൂൾ പിടിഎ ഭാരവാഹികളും,അധ്യാപകരും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും ഉൾപ്പെടുന്ന വിപുലമായ സംഘാടന കമ്മിക്ക് രൂപം നൽകി.യാത്രയയപ്പിന്റെ ഭാഗമായി സ്കൂളിന്റെ 89 മത് വാർഷികാഘോഷം വിപുലമായി സംഘടിപ്പിക്കാനും സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button