ആപ്പിൾ സുപ്രധാന ഫീച്ചറുമായി വാട്സ്ആപ്പ് വൈകാതെതന്നെ യൂസർമാരിലെത്തും

കഴിഞ്ഞ വർഷം നവംബറിലായിരുന്നു
വാട്സ്ആപ്പ് ഡിസപ്പിയറിങ് മെസ്സേജ്
ഫീച്ചർ അവതരിപ്പിച്ചത്. ഗ്രൂപ്പ്
ചാറ്റുകളിലോ, പേഴ്സണൽ ചാറ്റുകളിലോ
ഡിസപ്പിയറിങ് മോഡ് ഓണാക്കി വെച്ചാൽ,
ഏഴ് ദിവസങ്ങൾ കൊണ്ട് യൂസർമാർ
അയക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും
വിഡിയോകളും താനെ
അപ്രത്യക്ഷമാകുമെന്നതായിരുന്നു അതി
ൻറ സവിശേഷത.
ഈ വർഷം വാട്സപ്പ് ‘ഡിസപ്പിയറിങ്
മെസ്സേജ് ഫീച്ചറിൽ ചെറിയൊരു മാറ്റം
വരുത്താൻ പോകുന്നതായി
റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വയം
അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾക്ക്
നേരത്തെ കമ്പനി നിശ്ചയിച്ച ഏഴ്
ദിവസങ്ങളെന്ന് കാലാവധിക്കൊപ്പം 24
മണിക്കൂറെന്ന അധിക ഓപ്ഷനും
നൽകുമെന്നായിരുന്നു റിപ്പോർട്ടിൽ
പറഞ്ഞിരുന്നത്. എന്നാൽ, 24 മണിക്കൂർ,
ഏഴ് ദിവസങ്ങൾ എന്നിവക്കൊപ്പം ’90
ദിവസ’മെന്ന കാലാവധി കൂടി വാട്സപ്പ്
ഇതേ ഫീച്ചറിൽ ചേർക്കാൻ പോവുകയാണെന്നാണ് WABetaInfo
സൂചന നൽകുന്നത്.
സന്ദേശങ്ങൾ അപ്രത്യക്ഷമാകുന്നതിന് ഉപയോക്താക്കൾക്ക് ഒന്നിലധികം സമയ
പരിധി ഓപ്ഷനുകൾ ലഭിക്കും-24 മണിക്കൂർ, 7 ദിവസം അല്ലെങ്കിൽ 90 ദിവസം. ചുവടെയുള്ള സ്ത്രീൻഷോട്ടിലെ
‘ഡിസപ്പിയറിങ് മെസ്സേജസ് ക്രമീകരണ
പേജി’ന്റെ പ്രിവ്യൂ നിങ്ങൾക്ക്
പരിശോധിക്കാം.
എന്തായാലും പുതിയ സമയ പരിധി
ഓപ്ഷനുകൾ നിലവിൽ
വികസിച്ചുകൊണ്ടിരിക്കുകയാണെന്നാണ്
WABetaInfo റിപ്പോർട്ട് ചെയ്യുന്നത്. .
എങ്കിലും വരും ആഴ്ചകളിൽ പുതിയ
പബ്ലിക് അപ്ഡേറ്റ് വഴി ഫീച്ചർ ഉടൻ തന്നെ
ഉപയോക്താക്കളിലേക്ക് എത്തിക്കും.
