ആനക്കര

ആനക്കര പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ആനക്കര വി ഇ ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

സാധാരണക്കാരന്റെ വീടെന്ന സ്വപ്നം പൂർത്തീകരിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി ബിജെപി ആനക്കര പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ആനക്കര വി ഇ ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ബിജെപി പാലക്കാട്‌ മുൻ ജില്ല പ്രസിഡന്റ്‌ കെ എം ഹരിദാസ് ഉദ്ഘാടനം ചെയ്തു.

ബിജെപി ആനക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിൽകുമാർ എം അധ്യക്ഷത വഹിച്ചു.
കപ്പൂർ സംഘടന മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് തണ്ണീർക്കോട് , വൈസ് പ്രസിഡന്റ്‌ വിഷ്ണു ഒ വി, ദിനേശ്കുമാർ കെ, നാരായണൻ വി വി, രതീഷ് ബൈജു, സുരേന്ദ്രൻ കെ പി, വീരമണി കുമ്പിടി,സുബ്രമുണ്യൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Back to top button