Local newsTHRITHALA

ആനക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികളുടെ കൈയ്യെഴുത്ത് മാസിക പ്രകാശനം നടത്തി

എടപ്പാൾ:ആനക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എട്ടാം ക്ലാസ് എ ഡിവിഷനിലെ കുട്ടികൾ വായനാദിനത്തിൽ വേറിട്ട പ്രവർത്തനം നടത്തി മാതൃകയായി.വിദ്യാഭ്യാസ രംഗത്ത് നിയർ ഫീൽഡ് കമ്യൂണിക്കേഷൻ ടാഗ് ഉപയോഗിച്ചാണ് വിദ്യാർത്ഥികളിൽ വായനശീലവും ,ആസ്വാദന കുറിപ്പും തയ്യാറാക്കുന്നത്.ഇതിനായി എ ഡിവിഷനിലെ എല്ലാവർക്കും ഗണിത അധ്യാപകൻ തോംസൺ കെ വർഗ്ഗീസ് ഇൻസ്റ്റാൾ ചെയ്ത് വിംഗ്സ് കാർഡും നൽകി.എല്ലാ മാസവും ക്ലാസിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കാളിയായി കൊണ്ട്  പുസ്തകങ്ങൾ വാങ്ങുകയും ക്ലാസിലെ എല്ലാ കുട്ടികളും അത് വായിക്കുന്നു എന്ന് അദ്ധ്യാപകർ ഉറപ്പു വരുത്തുകയും ചെയ്യും വായിച്ച പുസ്തകത്തെ കുറിച്ച് ഒരു ലഘു കുറിപ്പ് ഓൺലൈനായിസമർപ്പിക്കുമ്പോൾ ആസ്വാദന കുറിപ്പിന്റെ വലിയൊരു ഇ – പതിപ്പ് സ്കൂൾ ഐ.ടി ലാബിൽ തത്സമയം തയ്യാറാക്കും.അക്കാദമിക  വർഷാവസാനം കുട്ടികളുടെ  ആസ്വാദന കുറിപ്പുകളുടെ വലിയ ഇ പുസ്തകം പ്രകാശനം ചെയ്യുവാൻ കഴിയും. എൻ എഫ് സി  ടാഗ് എന്ന നൂതന സാങ്കേതിക വിദ്യ ഉൾപെടുത്തിയുള്ള  വിംഗ്സ് കാർഡ് ഉപയോഗിച്ചാണ് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പരസ്പരം ഈ പരിപാടിയിൽ ഉൾപെടുന്നത് വിദ്യാഭ്യാസ രംഗത്ത് എൻ എഫ് സി ടാഗ് ആദ്യമായി ഇത്തരം ക്രിയാത്മക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ആദ്യത്തെ സർക്കാർ സ്കൂൾ ആയി ആനക്കര ജി എച്ച് എസ് എസ്  മാറും.ഇതിനോട് അനുബന്ധിച്ച് വായന ദിനത്തിൽ കുട്ടികൾ എഴുതി തയ്യാറാക്കിയ  ഇൻക്ഡ് തോട്സ് കൈയ്യെഴുത്ത് മാസിക പ്രകാശനം  ചെയ്തു.ചടങ്ങിൽ സ്കൂൾ പ്രധാനദ്ധ്യാപകൻ അലി അസ്ഗർ , ബിന്ദു എം , പിടി എ പ്രസിഡന്റ് കെ സുരേന്ദ്രൻ ,അദ്ധ്യാപകരായ ഉസ്മാൻ സി. പി. , സന്തോഷ് ചീക്കിലോട് , രാജൻ കെ.വി. , അബൂബക്കർ പി.എം ,മുജീബ് റഹ്മാൻ , ലക്ഷമി പി.എം. എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button