Local newsPUBLIC INFORMATION

ആനക്കര കുമ്പിടിയിൽ നാളെ ഗതാഗത നിരോധനം

ആനക്കര ഗ്രാമപഞ്ചായത്തിലെ കുമ്പിടി ജംഗ്ഷനിലെ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റേണ്ടതിനാൽ കുമ്പിടി ജംഗ്ഷനിലൂടെയുള്ള ഗതാഗതം നാളെ നിരോധിക്കും. 21-06-2023 ബുധനാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് കുമ്പിടി ജംഗ്ഷനിലുള്ള നിരോധനമെന്ന് തൃത്താല ഡിവിഷൻ പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. തൃത്താല ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ആനക്കര വഴി പോകേണ്ടതാണ് . കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മേലഴിയം – ചേകനൂർ – ആനക്കര വഴിയും പോകേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button