തിരൂർ

ആദർശത്തിനെതിരെ നിലകൊള്ളുന്ന ഏത് ശക്തികളെയും ചെറുത്ത് തോൽപിക്കണം:ജിഫ്‌രി തങ്ങൾ

തിരൂർ: ആദർശങ്ങളിൽ ഉറച്ച് നിൽക്കാനും അതിനെ സംരക്ഷിക്കാനുമുള്ള ഉറച്ച നിലപാടാണ് ഇന്ന് കാലഘട്ടത്തിന് ആവശ്യമായതെന്ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് വിഖായ ഇസ്‌ലാഹ് ഗ്രാന്റ് കോൺഫറൻസ് തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദർശത്തിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കരുത്. അതിനെതിരായി നിലകൊള്ളുന്ന ഏത് ശക്തിയേയും തിരിച്ചടിച്ച് തോൽപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. വിശുദ്ധ ദീനിനെ സംരക്ഷിക്കാൻ വലിയ ത്യാഗങ്ങൾ ചെയ്ത് മുന്നിൽ നിന്നവരാണ് അഹ്‌ലുസുന്നത് വൽ ജമാഅത്തിൻ്റെ പണ്ഡിതരെന്നും അതിനാൽ അവർക്കൊരു അഭിമാനപരമായ സ്ഥാനം എല്ലായ്പ്പോഴും നിലനില്ക്കുന്നതാണ് എന്നും തങ്ങൾ ഓർമിപ്പിച്ചു. നമ്മുടെ എല്ലാ സേവനങ്ങളും വിശ്വാസത്തിൽ നിന്ന് ഉദ്ഭവിക്കേണ്ടതാണ്. എന്നാൽ മാത്രമെ നമ്മുടെ ഇഹപര വിജയത്തിന് അത് കാരണമാകുവയൊള്ളൂ. സന്നദ്ധ സേവന രംഗത്ത് വിഖായ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. പ്രളയക്കെടുതികൾക്കിടയിലും വിഖായ പ്രവർത്തകർ നടത്തിയ സേവനങ്ങൾ മഹത്വരമാണെന്നും അഭിനന്ദനാർഹമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.


   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button