Categories: PONNANI

ആദ്യ ശമ്പളത്തിൽ, രഹസ്യമായി ആരോരുമില്ലാത്തവർക്കു ഭക്ഷണം വിളമ്പി പിറന്നാളാഘോഷം: വൈറലാക്കി എസ്ഐ

തിരൂർ: ആരുമറിയാതെ
ആരോരുമില്ലാത്തവർക്കു ഭക്ഷണം വിളമ്പി നടത്തിയ യുവാവിന്റെ പിറന്നാളാഘോഷം വൈറലാക്കി എസ്.ഐ. ശനിയാഴ്ച രാത്രിയാണ് തിരൂർ സ്വദേശി ആദിൽഷാ വ്യത്യസ്തമായ രീതിയിൽ തന്റെ പിറന്നാൾ ആഘോഷിച്ചത്. ബസ് സ്റ്റാൻഡിൽ രാത്രി കിടന്നുറങ്ങുന്ന വീടില്ലാത്തവർക്കു തന്റെ 2 സുഹൃത്തുക്കളുടെ സഹായത്തോടെ ബിരിയാണിപ്പൊതി നൽകുകയായിരുന്നു. 50 പേർക്കാണ് ഇത് നൽകിയത്. ഈ സമയം രാത്രി ഡ്യൂട്ടിയുടെ ഭാഗമായി തിരൂർ എസ്ഐ ജലീൽ കറുത്തേടത്ത് ബസ് സ്റ്റാൻഡിലെത്തി. പൊതി വിതരണം കണ്ട് കാര്യമന്വേഷിച്ചു.

പിറന്നാളാണെന്നും കൂടാതെ തനിക്ക് ആദ്യമായി ശമ്പളം കിട്ടിയ ദിവസമാണെന്നും ആദിൽഷാ എസ്ഐയോട് പറഞ്ഞു. ഇതിന്റെ സന്തോഷത്തിനാണു ഭക്ഷണം വിതരണം ചെയ്യുന്നതെന്നും അറിയിച്ചു. ഇതോടെ പിറന്നാളുകാരന് എസ്ഐ ആശംസ നേർന്നു. കൂടാതെ ചിത്രം സഹിതം ഇക്കാര്യം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

തന്റെ സർവീസിൽ പല തരത്തിലുള്ള പിറന്നാളാഘോഷവും കണ്ടിട്ടുണ്ടെന്നും ഇത്തരത്തിലൊന്ന് ആദ്യമാണെന്നും ജലീൽ കുറിച്ചു. യുവാവിന്റെ നല്ല മനസ്സിന് ബിഗ് സല്യൂട്ടെന്നും രക്ഷിതാക്കൾക്കും അധ്യാപകർക്കും സുഹൃത്തുക്കൾക്കും എല്ലാ നന്മകളും ഉണ്ടാകട്ടെയെന്നും അദ്ദേഹം എഴുതി. ഇത് സമൂഹമാധ്യമത്തിൽ വൈറലായി. ഒട്ടേറെ പേർ ഇത് ഷെയർ ചെയ്യുകയും ആദിൽഷായ്ക്കു ജന്മദിനാശംസകൾ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്.

Recent Posts

വെൽഫെയർ പാർട്ടി നേതൃസംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്ത് വെൽഫെയർ പാർട്ടി നേതൃ സംഗമം മലപ്പുറം ജില്ലാ സെക്രട്ടറി അഷറഫ് കട്ടുപാറ സംഗമം ഉദ്ഘാടനം ചെയ്തു.വി.വി.മൊയ്‌തുണ്ണി,…

2 minutes ago

പരാതിക്കാരൻ തന്നെ പ്രതിയായി, മലപ്പുറം സ്വർണ കവർച്ചാ കേസിൽ ട്വിസ്റ്റ്, സഹോദരങ്ങളടക്കം 3 പേർ പിടിയിൽ

നോമ്പുതുറ സമയം കവർച്ചക്കായി തിരഞ്ഞെടുത്തു, സ്കൂട്ടർ മറിച്ചിട്ട് സ്വർണ്ണാഭരണങ്ങളുമായി കടന്നു; മലപ്പുറം കാട്ടുങ്ങലിലെ സ്വർണ കവർച്ചയിൽ സഹോദരങ്ങൾ അറസ്റ്റിൽ മലപ്പുറം…

27 minutes ago

എടപ്പാള്‍ കോലളമ്പ് അനുമതിയില്ലാതെ വെടിക്കെട്ട് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു

എടപ്പാള്‍:കോലളമ്പ് ഉത്സവത്തിനിടെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ശനിയാഴ്ച വൈകിയിട്ട് കോലളമ്പ് കോലത്ത് അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ…

39 minutes ago

എടപ്പാൾ ഗ്രാമപഞ്ചായത്ത് അംഗൻവാടി കലോത്സവം 2024-25 “കുട്ടിപട്ടാളം” വിപുലമായി സംഘടിപ്പിച്ചു

എടപ്പാൾ: 2024-25 അധ്യാന വർഷത്തിലെ കുട്ടികളുടെ അംഗൻവാടി കലോത്സവം കുട്ടിപട്ടാളം എന്നാ പേരിൽ വിപുലമായി സംഘടിപ്പിച്ചു.എടപ്പാൾ വള്ളത്തോൾ കോളേജിൽ വെച്ച്…

44 minutes ago

ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ പാവിട്ടപ്പുറം ഒതളൂർ സ്വദേശി…

4 hours ago

സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ് സങ്കടിപ്പിച്ചു..

യു. എ. ഇ ലേ നെല്ലിശ്ശേരി പ്രവാസികളുടെ സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ് സങ്കടിപ്പിച്ചു 14/03/2025 nu…

5 hours ago