കുറ്റിപ്പുറം: ആത്മീയ ചികിത്സയുടെ മറവിൽ കഞ്ചാവുകച്ചവടം നടത്തിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ. കൊണ്ടോട്ടി മണക്കടവിൽ പള്ളിയാലിൽ മൻസൂർ അലി എന്ന മാനു (42), വെന്നിയൂർ തെയ്യാല ചക്കാലിപ്പറമ്പിൽ അബ്ദുൽ ജലീൽ (43) എന്നിവരാണ് പിടിയിലായത്.
കുറച്ച് ദിവസം മുമ്പ് കുറ്റിപ്പുറത്ത് പിടിയിലായ മൊത്തക്കച്ചവടക്കാരിൽനിന്ന് കഞ്ചാവ് വാങ്ങി ചില്ലറവിൽപന നടത്തുന്നവരാണ് ഇവർ. മൊത്തക്കച്ചവടക്കാർക്ക് സാമ്പത്തിക സഹായം നൽകുന്നവരെക്കുറിച്ച് ജില്ല പൊലീസ് മേധാവി സുജിത് ദാസിന്‍റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിനിടെയാണ് രണ്ട് പ്രതികൾ പിടിയിലായത്.
കൊണ്ടോട്ടിക്കാരനായ ഉസ്താദ് എന്ന മാനുവിന്‍റെ ആത്മീയ ചികിത്സയിൽ സഹായിയാണ് അബ്ദുൽ ജലീൽ. അന്തർസംസ്ഥാനങ്ങളിലും ആത്മീയ ചികിത്സ നടത്താറുണ്ടെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
കുറ്റിപ്പുറം തൃക്കണാപുരത്ത് നടന്ന വാഹന പരിശോധനക്കിടെയാണ് ആഗസ്റ്റ് 19ന് 21 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിലായത്. ഗൂഡല്ലൂർ നന്തട്ടി സ്വദേശികളായ പാമ്പക്കൽ സുമേഷ് മോഹൻ, വെള്ളാരംകല്ലിൽ ഷൈജൻ അഗസ്റ്റിൻ, കണ്ണൂർ കതിരൂർ സ്വദേശി ന്യൂ സഫറ ഫ്രാഞ്ചീർ എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള റിറ്റ്സ് കാറിന്‍റെ പിൻസീറ്റിനടിയിലും ബമ്പറിനുള്ളിലുമായി 11 പാക്കറ്റുകളായി ഒളിപ്പിച്ച കഞ്ചാവാണ് പൊലീസ് കണ്ടെടുത്തത്.
ഇന്ത്യയില്‍ ടെലികോം കമ്ബനികള്‍ അധികമൊന്നുമില്ല. സേവനങ്ങള്‍ നല്‍കുന്നതില്‍ ഉള്ള കമ്ബനികള്‍ ഒന്നും തന്നെ പിശുക്ക് കാട്ടാറുമില്ല . ഉപഭോക്താക്കളെ കൈയിലെടുക്കാൻ…
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…