CHANGARAMKULAMLocal news

ആണും പെണ്ണും തുല്യരായിട്ടുള്ള ഒരു നല്ല കേരളം സൃഷ്ടിക്കാൻ സ്ത്രീകൾ ഒരുമിച്ചു നിന്ന് പോരാടണം : നിലമ്പൂർ ആയിഷ

ചങ്ങരംകുളം: കേരളം വളരേയേറെ മാറിയിട്ടുണ്ടെങ്കിലും ഇവിടെ ഇന്നും സ്ത്രീകൾ പൂർണ്ണമായും സുരക്ഷിതരല്ലെന്നും ആ അവസ്ഥ മാറ്റാൻ സ്ത്രീകളുടെ കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്ന് നിലമ്പൂർ ആയിഷ . പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വനിതാ സാംസ്ക്കാരികോത്സവത്തിന്റെ സമാപന വേദി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നിലമ്പൂർ ആയിഷ.കലകളെ കൂടുതൽ ജനകീയവത്കരിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കഴിയുമെന്ന് വിശിഷ്ടാതിഥിയായ പ്രശസ്ത നർത്തകി വി.പി. മൻസിയ പറഞ്ഞു.സമാപന വേദിയിൽ അഡ്വ. ഇ.സിന്ധു അദ്ധ്യക്ഷയായിരുന്നു. എ.എച്ച് റംഷീന സ്വാഗതവും റീസാ പ്രകാശ് നന്ദിയും പറഞ്ഞു.രാവിലെ നടന്ന നിയമത്തിനു മുന്നിലെ സ്ത്രീ എന്ന സെമിനാറിൽ അഡ്വ.സുജാത വർമ്മ, അഡ്വ. ആയിഷ . പി.ജമാൽ എന്നിവരും കില റിസോഴ്സ് പേഴ്സൺ K.G. ശശികല എന്നിവരും സംസാരിച്ചു.സമാപന ഘോഷയാത്രയോടൊപ്പം നാടൻപാട്ടും ശ്രീജ ആറങ്ങോട്ടുകരയുടെ മണ്ണാത്തി തെയ്യം നാടകവും അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button