KERALA
ആഡംബര കാറിന്റെ രഹസ്യ അറയിൽ 150 കിലോ ചന്ദനമുട്ടികൾ; പട്ടാമ്പി സ്വദേശികൾ പിടിയിൽ


പാലക്കാട് കഞ്ചിക്കോട് വൻ ചന്ദന വേട്ട. ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 150 കിലോ ചന്ദനമുട്ടികളാണ് പിടികൂടിയത്. കാറിന്റെ രഹസ്യ അറയിലാണ് ചന്ദനമുട്ടികൾ സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവർ പിടിയിലായി. ചന്ദനമുട്ടികൾ സേലത്ത് നിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
