ആഘോഷങ്ങളുടെ നിറവിൽ വെങ്ങശ്ശേരിക്കാവ് മഹോത്സവം ഇന്ന് നടക്കും

എടപ്പാള്‍:ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വെങ്ങശ്ശേരിക്കാവ് മഹോത്സവം ഇന്ന് നടക്കും.ഞായറാഴ്ച നടക്കുന്ന പൂരം പാരമ്പര്യത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്.പുലർച്ചെ മുതൽ തന്നെ കാവിൽ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.പുലർച്ചെ നാല് മണിക്ക് നട തുറന്ന് പൂജകൾ ആരംഭിക്കും.തുടർന്ന് പഞ്ചവാദ്യം, തെയ്യം, തിറ,പൂതൻ,കരിങ്കാളി തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ ഉത്സവത്തിന് നിറം പകരും. മേജർ സെറ്റ് പഞ്ചവാദ്യവും ചെണ്ടമേളവും ആഘോഷങ്ങൾക്ക് കൂടുതൽ മനോഹാരിതയേകും.വൈകുന്നേരം നടത്തപറമ്പ് ഭാഗത്ത് തൃശൂർ തലശ്ശേരി ശൈലിയിലുള്ള തായമ്പക,കർണാടക സംഗീത വേദി,തെയ്യാട്ടം തുടങ്ങിയവയും ഉണ്ടായിരിക്കും. 11.30 മുതൽ പതിവ് ഉത്സവ ചടങ്ങുകൾ ആരംഭിക്കും.പ്രഭാതത്തിൽ പള്ളിവേട്ടയും തുടര്‍ന്ന് പൂരം അതിന്റെ എല്ലാ നിറവിലേക്കും എത്തും. കാവിലെ ഭക്തരും നാട്ടുകാരും ഈ സാംസ്കാരിക ഉത്സവത്തിനെ വളരെ ആവേശത്തോടെ ആണ് വരവേൽകാൻ തയ്യാറായി നിൽക്കുന്നത്
