ആഗോള അയ്യപ്പ സംഗമം:പുറത്തുവരുന്നത് തെറ്റായ കണക്കുകൾ – എം വി ഗോവിന്ദൻ
പൊന്നാനി:ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് തെറ്റായ കണക്കുകളാണ് പുറത്തുവരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് വടക്കൻ മേഖല ജാഥ ക്യാപ്റ്റനുമായ എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇപ്പോൾ പുറത്ത് വരുന്നത് യഥാർത്ഥ കണക്കല്ല. നിലവിൽ പുറത്ത് വന്നത് എസ്റ്റിമേറ്റ് മാത്രം. യഥാർത്ഥ കണക്ക് പുറത്ത് വരും. ഞങ്ങളുടെ മടിയിൽ കനമില്ല. സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല.മനോരമ ഓരോ കള്ള കഥകൾ ഏഴുതി വിടുകയാണ്. ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ ജനങ്ങളെ പറ്റിക്കാനുള്ള പുകമറ മാത്രമാണ്.
ശബരിമല കേസ്എസ്ഐടി അന്വേഷണം തൃപ്തികരമെന്ന് കോടതി തന്നെ പറയുന്നു. സിബിഐ അന്വേഷിച്ച കേസുകളെ പറ്റി ഹൈക്കോടതി തന്നെ വിമർശനമുന്നയിക്കുന്നു.പ്രതിപക്ഷനേതാവാണ് ആദ്യം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.പിന്നാലെ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരനും ആവശ്യപ്പെട്ടു.കോൺഗ്രസിനും ബിജെപിക്കും എല്ലാ കാര്യങ്ങളിലും ഒരേ സ്വരമാണ്.എൽഡിഎഫ് ജാഥയിലെ ജനപങ്കാളിത്തം കണ്ട് യുഡിഎഫിനെ അസ്വസ്ഥമാക്കുന്നുണ്ട്. അതുകൊണ്ടാണ് ജാഥക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു