ഡി വൈ എഫ് ഐ പ്രവര്‍ത്തകയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ ആകാശ് തില്ലങ്കേരി ഉൾപ്പെടെ മൂന്ന് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്. ആകാശ് തില്ലങ്കേരി കൂട്ടാളികളായ ജിജോ തില്ലങ്കേരി , ജയപ്രകാശ് തില്ലങ്കേരി എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
ഇവരെ നേരത്തെ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ സമയത്ത് ആകാശും ഹാജരാവുകയായിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജിജോയും, ജയപ്രകാശിനും ജാമ്യം ലഭിക്കുമെന്ന് കണ്ടപ്പോഴാണ് നാടകീയമായി ആകാശ് തില്ലങ്കേരി കോടതിയില്‍ ഹാജരായതും ജാമ്യം നേടിയതും. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകര്‍ത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തക ഇവര്‍ മൂന്നുപേര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ജിജോയെയും ജയപ്രകാശിനെയും നേരത്തെ തന്നെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ആകാശ് ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.അതേ സമയം ആകാശിനെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്.കഴിഞ്ഞ ആറുവര്‍ഷമായി ആകാശ് ചെയ്ത കുറ്റകൃത്യങ്ങളുടെ വിശദവിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.
ചങ്ങരംകുളം: ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്. ബൈക്ക് യാത്രികനായ ഒതളൂർ സ്വദേശി കഴുങ്ങിൽ…
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിയി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ്…
എടപ്പാള്‍:ചൂട് പിടിച്ച ഈ വേനൽക്കാലത്ത് മനസിന് കുളിര്‍മ്മ നല്‍കുന്ന മനോഹര കാഴച് ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് എടപ്പാള്‍ പഞ്ചായത്ത്.25 ഏക്കറോളം വരുന്ന…
എടപ്പാൾ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ്റാങ്ക് നേടി എടപ്പാൾ വെങ്ങിനിക്കര സ്വദേശിനി നിഹാരിക MBBS MS (ENT).…
ചങ്ങരംകുളത്ത് യഥാര്‍ത്ഥ മന്തി ഇനി ആസ്വദിച്ച് കഴിക്കാം..▪️Any Mandi Portion▪️Fresh Fruit Juices▪️Cut Fuits▪️Dates▪️Snacks▪️Mineral Waterഇഫ്താര്‍ കോംബോ ബുക്കിഗിന് ഉടനെ…
എടപ്പാൾ: എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് 'സര്‍ഗ്ഗ ജാലകം 25 ' പ്രകാശനം ചെയ്തു.സ്കൂളിൽ…