KERALA
ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ നാലാമത് സമ്മേളനം മെയ് 8ന്
പെരുമ്പിലാവ്: ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷന്റെ നാലാമത് തൃശൂർ ജില്ല സമ്മേളനം മെയ് 8ന്
പെരുമ്പിലാവ് വിദ്യാ റസിഡൻസിയിൽ നടക്കും.AODA സംസ്ഥാന ജില്ലാ ഭാരവാഹികൾ, സാമൂഹിക,സാംസ്കാരിക, രാഷ്ട്രീയ ആരോഗ്യമേഖലയിലെ നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.
മാനുഷിക പരിഗണന മാത്രം മുന്നിൽ കണ്ട് രാത്രിയെന്നോ പകലെന്നോ നോക്കാതെ അപകടത്തിൽപ്പെട്ടവരുടെയും രോഗികളുടെയും ജീവന് വേണ്ടി 24 മണിക്കൂറും സേവനം ചെയ്യുന്ന വിഭാഗമാണ് ആംബുലൻസ് ഡ്രൈവർമാർ . ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്മയാണ് AODA. സംഘടനയുടെ പ്രവർത്തനം മാനസികമായും ശാരീരികമായും ഓരോ മെമ്പർമാരെയും പരിശീലനത്തിലൂടെ ആത്മാർത്ഥമായ സേവനത്തിനായി ഒരുക്കുക എന്നതാണ് ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ എന്ന സംഘടനയുടെ ലക്ഷ്യം.