NATIONAL
ആംബുലൻസിൽ മയക്കുമരുന്ന് കടത്താൻ ശ്രമം; 2 പേർ അറസ്റ്റിൽ
![](https://edappalnews.com/wp-content/uploads/2022/04/arrested-criminal-handcuffs-behind-his-260nw-3725039682-1.jpg)
![](https://edappalnews.com/wp-content/uploads/2022/11/IMG-20221124-WA0047-853x1024.jpg)
കൊൽക്കത്തയിൽ 50 കിലോ മയക്കുമരുന്ന് പിടികൂടി. ആംബുലൻസിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് കൊൽക്കത്ത പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ മയക്കുമരുന്ന് റാക്കറ്റിക്കിലെ രണ്ടു പേർ അറസ്റ്റിൽ.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കൊൽക്കത്തയിലെ ഹേസ്റ്റിംഗ്സ് ഏരിയയിൽ വച്ച് പശ്ചിമ ബംഗാൾ നമ്പർ പ്ലേറ്റുള്ള ആംബുലൻസ് പൊലീസ് തടഞ്ഞു. പരിശോധനയ്ക്കിടെ ആംബുലൻസിന്റെ പിൻഭാഗത്ത് മൂന്ന് വലിയ നൈലോൺ ഷോപ്പിംഗ് ബാഗുകൾ കണ്ടെത്തി.
53.735 കിലോഗ്രാം തൂക്കമുള്ള കഞ്ചാവാണ് ബാഗിൽ ഉണ്ടായിരുന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ടു പേരെയും വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒഡീഷ സ്വദേശികളായ 35 കാരനായ ഭോലാനാഥ് സിംഗ് അലോക് ഷാ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ലാൽബസാറിലെ നാർക്കോട്ടിക് വിഭാഗം അന്വേഷണം ആരംഭിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)