Local newsMALAPPURAM

അ​ന്ന​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യ മീ​ൻ​മു​ള്ള് ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ നീ​ക്കം ചെ​യ്തു; സംഭവം മലപ്പുറം പെരിന്തൽമണ്ണയിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന്ന​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യ മീ​ൻ​മു​ള്ള് ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ നീ​ക്കം ചെ​യ്ത് പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ഉ​ദ​ര​രോ​ഗ വി​ഭാ​ഗം.
ശ​ക്ത​മാ​യ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നു അ​മ്മി​നി​ക്കാ​ട് സ്വ​ദേ​ശി​യാ​യ പ​തി​നെ​ട്ടു​കാ​ര​നാ​ണ് കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം അ​ബ​ദ്ധ​ത്തി​ൽ വി​ഴു​ങ്ങി​യ മീ​ൻ​മു​ള്ള് അ​ന്ന​നാ​ള​ത്തി​ൽ ത​റ​ച്ചു നി​ൽ​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ഉ​ദ​ര​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ജു സേ​വി​യ​ർ, ഡോ. ​ബി​ബി​ൻ, അ​ന​സ്ത​റ്റി​സ്റ്റ് ഡോ. ​സ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​സ്ത​ക്രി​യ കൂ​ടാ​തെ എ​ൻ​ഡോ​സ്കോ​പ്പ് ഉ​പ​യോ​ഗി​ച്ച് മീ​ൻ​മു​ള്ള് വി​ദ​ഗ്ധ​മാ​യി പു​റ​ത്തെ​ടു​ത്തു. പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യ രോ​ഗി​യെ അ​ടു​ത്ത ദി​വ​സം ത​ന്നെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button