GULF

അൽ ഐൻ പി സി ഡബ്ല്യു എഫ് സമൂഹ നോമ്പുതുറ നടത്തി.

അൽ ഐൻ: ഹൃദയത്തിൽ നന്മകൾ പൂക്കുന്ന റമദാൻ വൃതമാസത്തിൽ പങ്കുവെയ്ക്കലിന്റെ മഹത്തായ സന്ദേശം പകര്‍ന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അൽ ഐൻ ഘടകം കുവൈത്താത്ത് ലുലു മാൾ റസ്റ്റോറൻറിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദുൽകിഫിൽ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ജിഷാർ അബൂബക്കർ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ അനീഷ്, ഷിഹാബ് കെ കെ, സലീം അലി എ വി എന്നിവർ ആശംസ നേർന്നു.സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ അസീസ് പി. എ, അലി എ. വി, ഷബീർ മുഹമ്മദ്‌ എന്നിവർ സംബന്ധിച്ചു.ബദറുദ്ധീൻ,ദിൽഖുഷ് എം, ഹാരിസ്, ലത്തീഫ്, സൈനുദ്ധീൻ, ഉമർ തുടങ്ങിയവർ നേതൃത്വം നൽകി. മെഹ്‌റൂഫ് കെ കെ സ്വാഗതവും മുനവ്വർ മാണിശ്ശേരി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button