അർണബ് ചുഴലിക്കാറ്റ്: ആന്ധ്രയിൽ കനത്ത മഴയും കാറ്റും; ഒരു ലക്ഷം പേരെ മാറ്റി; 72 ട്രെയിനുകൾ റദ്ദാക്കി

&NewLine;<p class&equals;"wp-block-paragraph">അമരാവതി&colon; അർണബ് അതിതീവ്ര ചുഴലിക്കാറ്റിനെ നേരിടാൻ ആന്ധ്രാപ്രദേശിൽ വ്യാപക മുൻകരുതൽ നടപടികൾ&period; ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ നിന്ന് ഒരു ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി&period; റെയിൽ&comma; വ്യോമ ഗതാഗതത്തെയും ചുഴലിക്കാറ്റ് ബാധിച്ചു&period; 72 ട്രെയിൻ സർവീസുകൾ റദ്ദാക്കിയപ്പോൾ നിരവധി വിമാന സർവീസുകളും മുടങ്ങി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബാപ്പറ്റ്‌à´²&comma; വിശാഖപട്ടണം തീരങ്ങൾക്കിടയിൽ യാനത്തിന് സമീപം ചുഴലിക്കാറ്റ് കരതൊടുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം&period; മണിക്കൂറിൽ 125 മുതൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും ശക്തമായ മഴയുണ്ടാകാനും സാധ്യതയുള്ളതിനാൽ തീരദേശ ജില്ലകളിൽ ജാഗ്രത ശക്തമാക്കി&period; ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കണക്കിലെടുത്ത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ നടപടികൾക്കും അധികൃതർ മുന്നൊരുക്കം നടത്തി&period;റെയിൽ ഗതാഗതത്തിന് തിരിച്ചടിചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഒക്ടോബർ 27&comma; 28 തീയതികളിൽ 72 ട്രെയിൻ സർവീസുകളാണ് ദക്ഷിണ മധ്യ റെയിൽവേയും ഈസ്റ്റ് കോസ്റ്റ് റെയിൽവേയും ചേർന്ന് റദ്ദാക്കിയത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചില സർവീസുകൾ പൂർണമായും മറ്റുചിലത് ഭാഗികമായുമാണ് ഒഴിവാക്കിയത്&period; ആന്ധ്രാപ്രദേശ്&comma; ഒഡീഷ&comma; തെലങ്കാന സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനുകളെയാണ് തീരുമാനം ബാധിച്ചത്&period; കലണ്ടർകാണുകഫലക്‌നുമ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്&comma; ഗോദാവരി എക്‌സ്പ്രസ്&comma; വിശാഖ എക്‌സ്പ്രസ്&comma; ഗരീബ് രഥ്&comma; ഗൗതമി എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയ ട്രെയിനുകളിൽ ഉൾപ്പെടുന്നു&period; ഭൂരിഭാഗം പാസഞ്ചർ ട്രെയിനുകളും സർവീസ് നടത്തില്ലെന്നും അറിയിച്ചിട്ടുണ്ട്&period; യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് ട്രെയിൻ സർവീസുകളുടെ സ്ഥിതി പരിശോധിക്കേണ്ടതുണ്ട്&period;വിമാനത്താവളങ്ങളിലും നിയന്ത്രണംവിശാഖപട്ടണം&comma; വിജയവാഡ വിമാനത്താവളങ്ങളിലെ സർവീസുകളെയും മോശം കാലാവസ്ഥ ബാധിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡൽഹി&comma; ഹൈദരാബാദ്&comma; ബെംഗളൂരു&comma; കൊൽക്കത്ത&comma; ചെന്നൈ&comma; തിരുപ്പതി തുടങ്ങിയ നഗരങ്ങളിലേക്കുള്ള 32 ഓളം വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു&period;വിജയവാഡയിൽ നിന്നുള്ള ഒക്ടോബർ 28-ലെ എല്ലാ വിമാന സർവീസുകളും ഇൻഡിഗോ റദ്ദാക്കിയിട്ടുണ്ട്&period; എയർ ഇന്ത്യയുടെ ഡൽഹി സർവീസും ഫ്ലൈ91-ന്റെ ഹൈദരാബാദ് സർവീസുകളും ഇതിൽ ഉൾപ്പെടുന്നു&period; എയർ ഇന്ത്യ&comma; എയർ ഇന്ത്യ എക്സ്പ്രസ്&comma; ഇൻഡിഗോ തുടങ്ങിയ കമ്പനികൾ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിർദേശിച്ചു&period; മാപ്പുകൾകാണുകതീരദേശ ജില്ലകളിൽ റെഡ് അലർട്ട്ആന്ധ്രാപ്രദേശിലെ 11 തീരദേശ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്&period; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതിനു പുറമെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കേർപ്പെടുത്തി&period;എൻഡിആർഎഫ്&comma; എസ്ഡിആർഎഫ് സംഘങ്ങളെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി വിവിധ തീരദേശ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്&period; അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചുഴലിക്കാറ്റിന്റെ ആഘാതം കണക്കിലെടുത്ത് പൊതുജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും യാത്രകൾക്ക് മുമ്പ് ഗതാഗത സംവിധാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി ഉപജില്ല ശാസ്ത്രോത്സവം: ഐ എസ് എസ്, എ.വി., മാറഞ്ചേരി ചാമ്പ്യന്മാർ

പൊന്നാനി: ഒക്ടോബർ 22, 23, 24 തിയ്യതികളിലായി നടന്ന പൊന്നാനി ഉപജില്ല ശാസ്ത്രോത്സവത്തിൽ തുടർച്ചയായ അഞ്ചാം തവണയും 861 പോയിന്റ്…

3 hours ago

എടപ്പാളിൽ ക്വാർട്ടേഴ്സുകളിലേക്ക് ഡീസൽ ബോംബേറ്, പ്രതി പിടിയിൽ

എടപ്പാൾ : ശുകപുരത്തെ രണ്ട് വാടക ക്വാര്‍ട്ടേഴ്സുകളിലേക്ക് ഡീസൽ ബോംബ് എറിഞ്ഞ പ്രതി പിടിയിൽ.വട്ടംകുളം സ്വദേശിയും ബോംബേറ് നടന്ന ക്വാര്‍ട്ടേഴ്സുകളുടെ…

15 hours ago

വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെള്ളി മെഡൽ

എടപ്പാൾ :- കേരള സ്കൂൾ ഗെയിംസ് ഒളിമ്പിക്സ് വുഷു ചാമ്പ്യൻഷിപ്പിൽ 56 കിലോ സീനിയർ വിഭാഗത്തിൽ വെള്ളി മെഡൽ നേടി…

15 hours ago

കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്തിലെ അക്ഷയ സംരംഭകർക്കായി സംഘടിപ്പിച്ച കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി. ഇതോടൊപ്പം പി.എം. സ്വനിധി (PM SVANidhi)…

16 hours ago

കക്കിടിപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: കക്കിടിപ്പുറം വാലാതിരുത്തി സുനിലിന്റെ മകൾ ശ്രുതിയെ (21) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളത്തെ സ്വകാര്യ ലാബിലെ…

18 hours ago

നവംബര്‍ 3 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: നവംബര്‍ 3 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസുടമകളുടെ ആറ് സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമരസമിതിയാണ്…

18 hours ago