CHANGARAMKULAMLocal news

അൻസാർ ഇംഗ്ലീഷ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി മെഗാ സംഗമം ജൂലൈ 9 ന് നടക്കും

പെരുമ്പിലാവ് : അൻസാർ ഇംഗ്ലീഷ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി മെഗാ സംഗമം ഒഡീസി 23 ജൂലൈ 9 ന് അൻസാർ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം രാജ്യസഭാ എം പി അബ്ദുസ്സമദ് സമദാനി  നിർവ്വഹിക്കും. വിശിഷ്ട അതിഥികളായി ഗാനരചയിതാവ് റഫീഖ് അഹമ്മദ്, സംവിധായകൻ മുഹ്സിൻ പരാരി, ഷെഫ് പിള്ളൈ കൂടാതെ പ്രമുഖ വ്യക്തികളും പങ്കെടുക്കും. 

രാവിലെ 10 മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കുന്ന മെഗാ സംഗമത്തിൽ ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച സാജിദ്, സിവിൽ സർവീസ് പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച ഷഹൻഷാ, വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പൂർവ വിദ്യാർത്ഥികളെയും ദീർഘകാലം സേവന മനുഷ്ഠിച്ച അധ്യാപകരെയും ജീവനക്കാരെയും ആദരിക്കും. അൻസാർ സ്കൂൾ ഓഫ് ഖുർ ആൻ വിദ്യാർത്ഥികളുടെ കോൺവോക്കേഷനും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.  സ്റ്റാർ സാനിറ്ററി ആൻഡ് ബാത്ത് വെയർ, സെക്യൂറ സെന്റർ, എഫ് ആൻ ജെ ടൂർസ് എന്നീ സ്ഥാപനങ്ങൾ മുഖ്യ സ്പോർൺസർമാരായ പരിപാടിയിൽ മെഹ്ഫിലെ സമാ നയിക്കുന്ന സൂഫി ഗസൽ സന്ധ്യ, ദാന റാസിഖ് ആൻഡ് ഫാത്തിമ ജഹാൻ നയിക്കുന്ന സംഗീത നിശ എന്നിവയുമുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. കുന്നംകുളത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ  അൻസാർ അലുംനി  പ്രസിഡണ്ട് ഡോ. നജ്മുദ്ദീൻ, സെക്രട്ടറി നിഷാദ് സി. എ, കൺവീനർ മുഹമ്മദ് ജാസിർ , ഖത്തർ  അലുംനി ഭാരവാഹി മിൻഹാസ് അബ്ദുട്ടി , സൗദി അറേബ്യ ഭാരവാഹി മുനീർ പി. എം എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button