അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം; വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാർ

ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ്രൂപാണി വിമാനത്തിലുണ്ടായിരുന്നു
അഹമ്മദാബാദ്: ഗുജറാത്തിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണ് കത്തിയമരുകയാണ്. 242 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
01.38 നാണ് വിമാനം പറന്നുയുർന്നത് ഉടനെ തന്നെ 01.40 ന് അപകടത്തിൽ പെടുകയും ചെയ്തു.
തൊട്ടടുത്തുള്ള കെട്ടിടത്തിൽ വിമാനം ഇടിച്ചതായി റിപ്പോർട്ട് ഉണ്ട്.
എയർ ഇന്ത്യയുടെ A1 171 ബോയിങ് 787 വിമാനമാണ് അപകടത്തിൽ പെട്ടത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു ഇത്.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ്രൂപാണി വിമാനത്തിലുണ്ടായിരുന്നു. എന്നൊരു റിപ്പോർട്ട് വരുന്നുണ്ട്.
സംഭവസ്ഥലത്തേക്ക് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളടക്കം എത്തിക്കൊണ്ടിരിക്കുകയാണ്.
വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ആണ് ഉണ്ടായിരുന്നത്.
വിമാനത്താവളത്തിന്റെ അതിർത്തിയിൽ ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണത് എന്നാണ് അറിയുന്നത് വലിയ ആൾനാശം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
