അസ്സുഫ്ഫ മലികുൽ മുളഫ്ഫർ മജ്ലിസ്:വിളംബര സമ്മേളനം നടത്തി
![](https://edappalnews.com/wp-content/uploads/2023/07/download-1-17.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-8-14-1024x1024.jpg)
പൊന്നാനി:അസ്സുഫ്ഫ ദർസ് നിരവധി വർഷങ്ങളായി സംഘടിപ്പിച്ചു വരുന്ന പ്രവാചക പ്രകീർത്തന സംഗമങ്ങളിൽ ശ്രദ്ധേയമായ മലികുൽ മുളഫ്ഫർ മജ്ലിസ് 2023 ന്റെ വിളംബര സമ്മേളനം പൊന്നാനി കടലോരത്തെ അസ്സുഫ്ഫ ആസ്ഥാനമായ വാദീഖാജയിൽ നടന്നു.വിവിധ സെഷനുകളിൽ മൗലിദ്,ഇശൽ വിരുന്ന്,ഹുബ്ബുർറസൂൽ പ്രഭാഷണം, തബർറുക് വിതരണം എന്നിവ നടന്നു.അസ്സുഫ്ഫ ചെയർമാൻ ഉസ്താദ് ജഅ്ഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം നേതൃത്വം നൽകി. ഒക്ടോബർ 11, 12, 13, 14,15 തിയ്യതികളിൽ നടക്കുന്ന പഞ്ചദിന മൗലിദ് മഹാ സംഗമമായ മലികുൽ മുളഫ്ഫർ മജ്ലിസിൽ വിദേശ രാജ്യങ്ങളിലെ മദ്ഹ് സംഘങ്ങളും വിശ്വോത്തര പണ്ഡിതരും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.പരിപാടിയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ ഖാസിം കോയ പൊന്നാനി ഉൽഘാടനം നിർവ്വഹിച്ചു.സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ, എസ് എം കെ തങ്ങൾ വെള്ളറകാട്, ഇബ്രാഹിം കുട്ടി ഹാജി, പി എം എ റഹീം ഹാജി ചളിങ്ങാട്,ഉസ്മാൻ സഖാഫി പൊന്നാനി,സഅദുദ്ധീൻ സഖാഫി, സമദ് നഈമി, തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)