Valayamkulam
അസ്സബാഹ് കോളേജിൽ വെബിനാർ

വനിതാദിനത്തോടനുബന്ധിച്ച് അസ്സബാഹ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം വെബിനാർ (08-03-25 ശനിയാഴ്ച) സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: മുഹമ്മദ്കോയ എം. എൻ. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രശസ്ത വിവർത്തകയും ഇംഗ്ലീഷ് അദ്ധ്യാപികയുമായ ഡോ. ഗീത കൃഷ്ണൻകുട്ടി “പൊതുഇടത്തിലെ സ്ത്രീ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ഹരികൃഷ്ണൻ കെ., ഡോ. ബൈജു എം.കെ., പ്രവീൺ കെ.യു. എന്നിവർ ചടങ്ങിൽ സംസാരിച്ചു.
