CHANGARAMKULAM

അസ്സബാഹ് കോളേജിൽ “പരീക്ഷാ തയ്യാറെടുപ്പിനുള്ള ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ “എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ്, വളയംകുളം വനിതാ വികസന സെല്ലും (WDC), ഉണർവ് കൗൺസലിംഗ് സെന്ററും ചേർന്ന് “A Gentle Guide to Exam Preparation” എന്ന പേരിലുള്ള ഒരു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 27-ാം മാർച്ച് വെള്ളിയാഴ്ച രാവിലെ 10:30-ന് കോളേജിന്റെ കോൺഫറൻസ് ഹാളിലാണ് പരിപാടി നടന്നത്.പരിപാടി WDC കോർഡിനേറ്റർ ഷാജിതയുടെ സ്വാഗതപ്രസംഗത്തോടെയാണ് ആരംഭിച്ചത്. തുടർന്ന് കോളേജ് പ്രിൻസിപ്പൽ ക്യാപ്റ്റൻ പ്രൊഫ. മുഹമ്മദ് കോയ എം.എൻ പരിപാടി ഉദ്ഘാടനം ചെയ്തു.ഉണർവ് കൗൺസലിംഗ് സെന്ററിലെ കോളേജ് സൈക്കോളജിസ്റ്റായ അഫീഫ എം.കെ. ആയിരുന്നു ക്ലാസ് നയിച്ചത്. പഠനത്തിൽ കൂടുതൽ ഫലപ്രദമാകാൻ സഹായിക്കുന്ന രീതികൾ, സമയനിയന്ത്രണം, പരീക്ഷാ സമ്മർദ്ദം കുറയ്ക്കാനുള്ള ലളിതമായ മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ അവർ വിശദമായി അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമായ ഒരു സെഷനായിരുന്നു ഇത്.പരിപാടിയുടെ അവസാനത്തിൽ വിദ്യാർത്ഥി പ്രതിനിധി സനപർവീൺ നന്ദിപ്രസംഗം നടത്തി. പരിപാടി എല്ലാവർക്കും വിജ്ഞാനപ്രദവും പ്രചോദനാത്മകവുമായ അനുഭവമായി മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button