CHANGARAMKULAM
അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പിജി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ വർഷത്തെ പിജി ക്ലാസുകളുടെ ഔപചാരികമായി ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.അക്കാദമി കമ്മിറ്റി ചെയർമാൻ പി ഇ അബ്ദുസ്സലാം ഫാറൂഖി പരിപാടി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ പ്രൊഫ എം എൻ.മുഹമ്മദ് കോയ വൈസ് പ്രിൻസിപ്പാൾഡോക്ടർ.എം കെ ബൈജു ,എച്ച് ഒ ഡി മാരായ ഡോക്ടർ ഹരികൃഷ്ണൻ ഫിസിക്സ് ഡിപ്പാർട്ട്മെൻറ് എച്ച് ഓ ഡി പ്രൊഫസർ കെ ശശിധരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.രക്ഷിതാക്കൾക്കും കുട്ടികൾക്കും പോസ്റ്റ് ഗ്രാജ്വേഷന് ശേഷം വിവിധ വിഷയങ്ങളിൽ റിസർച്ച് നടത്തുന്നതിനു ആവശ്യമായ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.
