KERALA

അസൈന്‍മെന്‍റ് എഴുതാനെന്ന പേരില്‍ സഹപാഠിയെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു; ആലപ്പുഴയില്‍ പ്ലസ് ടു വിദ്യാര്‍ഥി പിടിയില്‍

ആലപ്പുഴയില്‍ സഹപാഠിയെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ച പ്ലസ് ടു വിദ്യാർഥി പിടിയില്‍. എ.എൻ പുരം സ്വദേശി ശ്രീശങ്കർ(18) ആണ് പിടിയിലായത്.അസൈൻമെൻ്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16കാരിയായ സഹപാഠിയെ ഇയാള്‍ വീട്ടിലെത്തിച്ചത്.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. അസൈൻമെൻ്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ സഹപാഠിയെ എ.എൻ പുരം സ്വദേശി ശ്രീശങ്കർ വീട്ടിലേക്ക് വിളിക്കുന്നത്. തുടർന്ന് പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിക്ക് പിന്നാലെ ഇന്നലെ തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.പ്രതി ശ്രീശങ്കറിന് മൂന്ന് ദിവസം മുൻപ് മാത്രമാണ് 18 വയസ് പൂർത്തിയായത്. ഏതാനും മാസങ്ങള്‍ക്ക് മുൻപ് സുഹൃത്തിനെ തോക്ക് (എയർ ഗണ്‍) ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും മർദിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനാല്‍ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.

സംഭവത്തില്‍ സ്കൂള്‍ അധികൃതർ ശ്രീശങ്കറിനെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ അധ്യാപകർ തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് പരാതി നല്‍കി. ഇതോടെ വിദ്യാർഥി സംഘടനകള്‍ സമരം നടത്തുകയും ശ്രീശങ്കറിനെ സ്കൂളില്‍ തിരിച്ചെടുക്കുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button