അസം കുടിയൊഴിപ്പിക്കൽ പ്രതിഷേധ പ്രകടനo സംഘടിപ്പിച്ചു

പൊന്നാനി : അസം കുടിയൊഴിപ്പിക്കൽ വംശ വെറിക്കെതിരെ എസ് ഡി പി ഐ ദേശീയ വ്യാപകമായി നടത്തപ്പെടുന്ന പ്രതിഷേധത്തിന്റെ ഭാഗമായി
എസ് ഡി പി ഐ പൊന്നാനി മുൻസിപ്പൽ കമ്മിറ്റി പൊന്നാനി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഫാസിസ്റ്റുകൾ ഭരിക്കും ആസാമിൽ നരനായാട്ടിൽ ക്രൂരതകളാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. പരമ ദരിദ്ര പൗരന്മാർ രാപ്പകൽ ഇല്ലാതെ പണി ചെയ്തു തന്റെ കുടിലുകളിൽ തളർന്നുറങ്ങുന്ന സമയങ്ങളിൽ കുടിലുകൾ ഇടിച്ചു നിരത്തുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് തുടർന്നും നടത്താമെന്നാണ് നിങ്ങളുടെ മോഹമെങ്കിൽ നിങ്ങൾ ഉറങ്ങുന്ന മണിമാളികകൾ പോലും നിങ്ങൾക്ക് സുരക്ഷിതമാവില്ല എന്ന് ഓർമിപ്പിക്കുകയാണ്. പാവപ്പെട്ട പൗരന്മാരെ സ്വന്തം ജന്മനാട്ടിൽ നിന്ന് നാടുകടത്തുമ്പോൾ അത് കാണാതിരിക്കാൻ കഴിയില്ല എന്നും രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തിക്കൊണ്ട് ഇതിനെതിരെ പ്രതികരിക്കുമെന്നും പ്രകടനത്തിൽ സൂചിപ്പിച്ചു. ബിലാൽ സംസാരിച്ചു എസ്ഡിപിഐ മുൻസിപ്പൽ പ്രസിഡണ്ട് സക്കീർ പി പി, സെക്രട്ടറി ജമാലുദ്ദീൻ, മുസ്തഫ, സത്താർ, ദുൽഖർ കുഞ്ഞിമുഹമ്മദ് എന്നിവർ നേതൃത്വം നൽകി
