Categories: KERALA

അവാർഡിന് കാത്തുനിന്നില്ല, നാടിന്റെ നൊമ്പരമായി ജസ്ന; കോഴിക്ക് തീറ്റ കൊടുക്കുന്നതിനി​ടെ പാമ്പുകടിയേറ്റ് മികച്ച വനിത കർഷകക്ക് ദാരുണാന്ത്യം

&NewLine;<p class&equals;"wp-block-paragraph">കൊടുങ്ങല്ലൂർ &colon; നഗരസഭയിലെ മികച്ച വനിത കർഷക അവാർഡ് ജേതാവായി തെരഞ്ഞെടുക്കപ്പെട്ട ജസ്നക്ക് അവാർഡ് സ്വീകരിക്കാനുള്ള ഭാഗ്യമുണ്ടായില്ല&period; അവാർഡ് ദാനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മരിച്ച ജസ്നയുടെ വിയോഗം നാടിന്റെ നൊമ്പരമായി&period; അണലിയുടെ കടിയേറ്റാണ് ഇവർ മരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഏതാനും ദിവസം മുമ്പാണ് ഫീൽഡ് പരിശോധനകൾക്ക് ശേഷം കൃഷിഭവൻ അധികൃതർ ജസ്നയെ മികച്ച വനിത കർഷകയായി തെരഞ്ഞെടുത്തത്&period; ആഗസ്റ്റ് 17ന് അവാർഡ് സമ്മാനിക്കാനും തീരുമാനിച്ചു&period; വിവരം കൈമാറും മുമ്പേ അവർ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലേക്ക് മാറിയിരുന്നു&period; കഴിഞ്ഞ ഞായറാഴ്ച രാവിലെ കോഴികൾക്ക് തീറ്റ നൽകാനെത്തിയപ്പോഴാണ് ജസ്നയെ പാമ്പുകടിച്ചത്&period; എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലോകമലേശ്വരം വെസ്റ്റ് കൊടുങ്ങല്ലൂർ പൊടിയൻ ബസാറിൽ കൊല്ലിയിൽ നിയാസിന്‍റെ ഭാര്യയും വട്ടപറമ്പിൽ പരേതനായ അബുവിന്‍റെ മകളുമാണ്&period; ജസ്ന വീടിന്റെ ചുറ്റുപാടും വിവിധ കൃഷികൾ ചെയ്തിരുന്നു&period; കോഴികളെയും വളർത്തിയിരുന്നു&period; ഇത്തവണ മട്ടുപ്പാവിൽ ചെണ്ടുമല്ലിയും കൃഷി ചെയ്തിരുന്നു&period; മാതാവിന്റെ കാർഷികാഭിരുചിയിൽ ആകൃഷ്ടയായ മൂന്നു മക്കളിൽ ഒരാളായ ജന്നയെ മൂന്നു വർഷം മുമ്പ് നഗരസഭയിലെ മികച്ച വിദ്യാർഥി കർഷകയായി തെരഞ്ഞെടുത്തിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൃഷി പരിചരണത്തിനും വീട്ടുജോലിക്കും ഇടയിൽ കൊടുങ്ങല്ലൂരിൽ നാസ് കളക്ഷൻസ് എന്ന സ്ഥാപനം നടത്തുന്ന ഭർത്താവിനെ ബിസിനസിൽ സഹായിക്കാനും സമയം കണ്ടെത്തിയിരുന്നു&period; കവിതകളും എഴുതുമായിരുന്നു&period; ഭർത്താവ് നിയാസ് ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു&period; രോഗാവസ്ഥയെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടയാണ് ജസ്നയുടെ വേർപാട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

2 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

3 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago