CHANGARAMKULAMEDAPPALLocal news
അവശ്യ സർവ്വീസ് നടത്തുന്നവർക്ക് ഐഡി കാർഡ് നിർബന്ധം

എടപ്പാൾ:അവശ്യ സർവ്വീസ് വിഭാഗത്തിൽ പെടുന്നവർ ലോക് ഡൌൺ കാലത്ത് ജോലി ആവശ്യാർത്ഥം യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്കുന്ന തിരിച്ചറിയൽ കാർഡ് കൈവശം കരുതണം.
വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ, എന്നിവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കൈവശം കരുതേണ്ടതാണ്.
സാക്ഷ്യപത്രത്തിനായി ????
പോലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം 08.05.2021 ശനിയാഴ്ച വൈകീട്ട് നിലവിൽ വരും. അതിനുശേഷം അവശ്യസർവ്വീസ് വിഭാഗത്തിൽ പെട്ടവർക്കും തൊഴിൽ ദാതാക്കൾക്കും യാത്രാ പാസ്സിന് അപേക്ഷിക്കാവുന്നതാണ്.
അടിയന്തിര പാസ്സ് ആവശ്യമുള്ളവർ നേരിട്ട് അതാത് പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് അപേക്ഷ സമർപ്പിക്കുന്നപക്ഷം പാസ്സ് അനുവദിക്കുന്നതാണ്
