GULF

അവധിക്കുപോയ പൊന്നാനി സ്വദേശി നാട്ടിൽ നിര്യാതനായി

മസ്കത്ത്:ഒമാനിൽനിന്നും അവധിക്കുപോയ പൊന്നാനി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. പൊന്നാനി കോട്ടത്തറയിലെ മാഞ്ഞാമ്പ്രകത്ത് ഫാജിസ് (44) ആണ് മരണപ്പെട്ടത്. കുടുംബത്തോടൊപ്പം വയനാട് യാത്രയിലായിരുന്നു. യാത്രക്കിടെ ഹൃദയ സ്തംഭനം ഉണ്ടാകുകയും ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റുസ്താഖിൽ ഇരുപത് വർഷത്തോളമായി സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു.പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ ബാത്തിനാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമാണ്. പിതാവ്: പരേതനായ ടി.വി.അബു. മാതാവ് :ആമിന. ഭാര്യ സബിത. മക്കൾ: ഷിനാൻ, ഫിസാൻ, ആമിന. സഹോദരങ്ങൾ : ഷക്കീബ് (അബൂദബി), അഷ്‌കർ, അഫ്സൽ, വഹീദ, സബിത.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button