India
അഴിമതിയുടെ ചില്ലുകൊട്ടാരം തകർന്നു; ഡൽഹിയിൽ ഇനി പുതുയുഗമെന്ന് അമിത് ഷാ.
![](https://edappalnews.com/wp-content/uploads/2025/02/IMG_20250208_192426.jpg)
ഡൽഹിയിൽ അഴിമതിയുടെ ചില്ലുകൊട്ടാരം തകർന്നുവീണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിലെ വികസനത്തിന് ഇനി പുതുയുഗമാണെന്നും അമിത് ഷാ പറഞ്ഞു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഡൽഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി മോദി. അത് തെരഞ്ഞെടുപ്പിൽ തെളിഞ്ഞു. നുണകളുടെയും വഞ്ചനയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്ത് ഡൽഹിയെ ആംആദ്മി പാർട്ടിയിൽ നിന്ന് മോചിപ്പിക്കാൻ ജനങ്ങൾ പ്രയത്‌നിച്ചു. വാഗ്ദാനം പാലിക്കാത്തവരെ ഡൽഹിയിലെ ജനങ്ങൾ പാഠം പഠിപ്പിച്ചു. രാജ്യത്തെമ്പാടും ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകുന്നവർക്ക് ഇതൊരു പാഠമായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ 27 വർഷത്തിന് ശേഷമാണ് ബിജെപി അധികാരത്തിലെത്തുന്നത്
![](http://edappalnews.com/wp-content/uploads/2025/01/logo.png)