KERALA

അഴിമതിയും പണപ്പിരിവ് നടത്തലും; കോട്ടയത്ത് രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

അഴിമതിയും പണപ്പിരിവും നടത്തി എന്ന ആരോപണത്തെ തുടർന്ന് കോട്ടയത്ത് രണ്ടു പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. എരുമേലി പൊലീസ് ഇൻസ്പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ പാർക്കിങ് മൈതാനത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തി എന്ന ​ആരോപണത്തെ തുടർന്നാണ് എരുമേലി പൊലീസ് ഇൻസ്പെക്ടർ മനോജ് മാത്യുവിനെ സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖലാ ഐജിയാണ്മ നോജ് മാത്യുവിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള ഉത്തരവിറക്കിയത്.
2020ൽ മണൽ മാഫിയയിൽനിന്ന് പണം വാങ്ങി മണൽക്കടത്തിന് ഒത്താശ ചെയ്തുകൊടുത്തുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജിക്കെതിരെ നടപടി. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അഴിമതി നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി നൽകിയ നിർദേശത്തെ തുടർന്ന് എഐജിയാണ് സസ്പെൻഡ് ചെയ്തുകൊണ്ടുളള ഉത്തരവിറക്കിയത്. മറ്റ് രണ്ടു പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരേയും അഴിമതി ആരോപണമുയർന്നിട്ടുണ്ട്. പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐക്കും വനിതാ പൊലീസു​ദ്യോ​ഗസ്ഥയ്ക്കുമെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോ​ഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button