CHANGARAMKULAM
അറവ് മാലിന്യങ്ങൾ വഴിയോരങ്ങളിൽ;മൂക്ക് പൊത്തി യാത്രക്കാർ


ചങ്ങരംകുളം: അറവ് മാലിന്യങ്ങൾ റോഡരികിൽ തള്ളുന്നതിനാൽ നാട്ടുകാർ ദുരിതത്തിൽ.
ചങ്ങരംകുളം -കിഴിക്കര റോഡിൽ പൊന്ത കാടുകൾക്കിടയിലാണ് ദിനേന രാത്രി സമയങ്ങളിൽ വന്നു മാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുന്നത്.
മഴ പെയ്തു ചീഞ്ഞളിഞ്ഞു ദുർഗന്ധം പടരുന്നത് കാരണം മൂക്ക് പൊത്തിയാണ് ജനങ്ങൾ യാത്ര ചെയ്യുന്നത്.
പഞ്ചായത്ത് അധികാരികളും,മറ്റും ദിവസവും യാത്ര ചെയ്യുന്ന വഴിയായിരുന്നിട്ട് പോലും ആവശ്യമായ മുൻ കരുതൽ എടുക്കാനോ, നടപടി സ്വീകരിക്കാനോ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇത്തരം സാമൂഹ്യ വിരുദ്ധപ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും, തങ്ങൾ സംഘടിച്ചു ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രദേശവാസികൾ പറഞ്ഞു.
