KERALA

അറക്കൽ സുൽത്താനായി ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ സ്ഥാനമേറ്റു

അറക്കൽ രാജ കുടുംബത്തിന്‍റെ നാല്‍പ്പതാമത് സുൽത്താനായി ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ സ്ഥാനമേറ്റെടുത്തു. ആദിരാജ മറിയുമ്മ എന്ന ബീകുഞ്ഞിബിയുടെ നിര്യാണത്തെ തുടർന്നാണ് പരമ്പരാഗത രീതി അനുസരിച്ച് കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗം സുൽത്താൻ പദവി ഏറ്റെടുത്തത്. അന്തരിച്ച ബീവിയുടെ മകൻ അബ്ദുൽ ഷുക്കൂർ ആദിരാജ രാജ, കുടുംബത്തിന്‍റെ അധികാര ചിഹ്നമായ വാൾ പുതുതായി സ്ഥാനമേറ്റെടുക്കുന്ന ആദിരാജ ഹമീദ് ഹുസൈൻ കോയമ്മക്ക് കൈമാറി. രാജ കുടുംബത്തിന്‍റെ ചിഹ്നങ്ങളും അംശവടികളും പടവാളുമേന്തി പട്ടക്കാർ സുൽത്താന് അകമ്പടി സേവിച്ചു. എംഎൽഎമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ വി സുമേഷ്, മേയർ അഡ്വ. ടി ഒ മോഹനൻ, ഡെപ്യുട്ടി മേയർ ഷബീന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button